Friday, July 4, 2025 8:20 am

തകഴിയില്‍ ഒരു മാസത്തിനിടെ മുന്നൂറിലേറെ കോവിഡ് ബാധിതര്‍

For full experience, Download our mobile application:
Get it on Google Play

 അമ്പലപ്പുഴ: തകഴിയില്‍ ഒരു മാസത്തിനിടെ മുന്നൂറിലേറെ കോവിഡ് ബാധിതര്‍. ആരോഗ്യ വകുപ്പ് കടുത്ത ആശങ്കയില്‍.കോവിഡ് തുടങ്ങിയ ശേഷം കഴിഞ്ഞ ഡിസംബര്‍ വരെയുള്ള ഒന്‍പത് മാസക്കാലയളവില്‍ 348 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ഡിസംബറിന് ശേഷം ജനുവരി അവസാനമെത്തിയതോടെ കോവിഡ് ബാധിതരുടെ എണ്ണം 305 ആയി കുത്തനെ ഉയര്‍ന്നു. ഇതാണ് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കിയിരിക്കുന്നത്.സര്‍ക്കാരിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും നിര്‍ദേശങ്ങളെല്ലാം പൂര്‍ണമായി കാറ്റില്‍പ്പറത്തിയതോടെയാണ് തകഴിയില്‍ കോവിഡ് ബാധിതരുടെ എണ്ണം നിയന്ത്രണാതീതമായത്.

അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ തുറക്കാവൂ എന്ന നിയമം തകഴിയില്‍ ഒരിടത്തും പാലിക്കാത്തതും കോവിഡ് ബാധിതരുടെ എണ്ണം പെരുകാന്‍ കാരണമായി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വിവാഹ ചടങ്ങില്‍ 20 പേരില്‍ കൂടുതല്‍ പങ്കെടുക്കരുതെന്ന നിര്‍ദേശവും പാലിച്ചിട്ടില്ല. ആളുകള്‍ കൂട്ടമായി മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കാതെ നടക്കുന്നതും പതിവ് കാഴ്ചയാണ്. ഇത് രോഗ വ്യാപനത്തിനും ഇതിലൂടെ കൂട്ടമരണത്തിനുംഇടയാക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ തകഴി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ച്‌ കളക്ടര്‍ ഉത്തരവിറക്കി. പൊതുജനം കോവിഡ് മാനദണ്ഡം പരമാവധി പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുന്ദമംഗലം ആരാമ്പ്രം അങ്ങാടിയില്‍ രണ്ട് കടകളില്‍ മോഷണം

0
കോഴിക്കോട് : കുന്ദമംഗലം ആരാമ്പ്രം അങ്ങാടിയില്‍ രണ്ട് കടകളില്‍ മോഷണം. ഓമശ്ശേരി...

വെടിനിർത്തൽ ചർച്ചയ്ക്കിടെ ഗാസ്സയിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട്​ ഇസ്രായേൽ

0
ഗാസ്സസിറ്റി: വെടിനിർത്തൽ ചർച്ച തുടരുന്നതിനിടെ ഗാസ്സയിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട്​ ഇസ്രായേൽ...

ഗവർണറുടെ അധികാരം കുട്ടികളെ പഠിപ്പിക്കാനുള്ള പാഠപുസ്തകത്തിന് വിദ്യാഭ്യാസ വകുപ്പ് ഇന്ന് അംഗീകാരം നൽകിയേക്കും

0
തിരുവനന്തപുരം : സംസ്ഥാനങ്ങളിൽ ഗവർണറുടെ അധികാരം കുട്ടികളെ പഠിപ്പിക്കാനുള്ള പാഠപുസ്തകത്തിന് വിദ്യാഭ്യാസ...

കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് ഇന്ധനം നിരോധിച്ച തീരുമാനത്തിൽ നിന്നും പിൻമാറി ഡല്‍ഹി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: പരിസ്ഥിതി മലിനീകരണം കുറയ്ക്കാന്‍ കാലപ്പഴക്കം ചെന്ന കാറുകള്‍ക്ക് ഇന്ധനം നല്‍കാതിരിക്കുക...