Tuesday, April 15, 2025 9:50 am

30 -ാ മത് മാടമൺ ശ്രീനാരായണ കൺവെൻഷൻ ഫെബ്രുവരി 5 മുതൽ

For full experience, Download our mobile application:
Get it on Google Play

റാന്നി : 30 -ാ മത് മാടമൺ ശ്രീനാരായണ കൺവെൻഷൻ ഫെബ്രുവരി 5 മുതൽ 9വരെ പമ്പാ മണൽപ്പുറത്ത് നടക്കും. ജനുവരി 17 ന് കൺവെൻഷൻ പന്തലിന്റെ കാൽനാട്ട് കർമ്മം നടക്കും. ഫെബ്രുവരി അഞ്ചിന് വിഗ്രഹ, ദീപശിഖ പതാക, കൊടിക്കയർ, കൊടിമരം ഘോഷയാത്രകൾ വിവിധ ശാഖകളിൽ നിന്ന് കൺവെൻഷൻ നഗറിലെത്തും. വിഗ്രഹ ഘോഷയാത്ര 1257 -ാം നമ്പർ സീതത്തോട് ശാഖാ ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നിന്നും ദീപശിഖ പ്രയാണം 2072 -ാം നമ്പർ പേഴുംപാറ ശാഖാ ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നിന്നും പതാക ഘോഷയാത്ര 2252 -ാം നമ്പർ കുടമുരുട്ടി ശാഖാ ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നിന്നും കൊടിക്കയർ ഘോഷയാത്ര 3434 -ാം നമ്പർ നാറാണംമൂഴി ശാഖാ ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നിന്നും കൊടിമര ഘോഷയാത്ര 6446 -ാം നമ്പർ ഇടമുറി ഗുരുമന്ദിരാങ്കണത്തിൽ നിന്നുമാണ് പുറപ്പെടുക.

ഉച്ചയ്ക്ക് 2.30ന് വിഗ്രഹ പ്രതിഷ്ഠയ്ക്ക് ശേഷം റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്ററും കൺവെൻഷൻ സ്വാഗതസംഘം ജനറൽ കൺവീനറുമായ അഡ്വ.മണ്ണടി മോഹനൻ പതാക ഉയർത്തും. 3ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമി സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ പ്രമോദ് വാഴാംകുഴി അദ്ധ്യക്ഷനാകും. ശിവഗിരിമഠം ഗുരു ധർമ്മ പ്രചരണസഭ സെക്രട്ടറി അസംഗാനന്ദഗിരി സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിൽ കൺവെൻഷൻ സന്ദേശം നൽകും. ആന്റോ ആന്റണി എം.പി, കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്. വിജയൻ കൺവെൻഷൻ സമാരംഭകരെ ആദരിക്കും. 6 ന് രാവിലെ 10.30 ബിബിൻ ഷാൻ. കെ. എസ്, ഉച്ചയ്ക്ക് 2 ന് പ്രൊഫ. മാലൂർ മുരളീധരൻ എന്നിവർ പഠനക്ലാസ് നയിക്കും. 7 ന് രാവിലെ 10.30 ന് ആശാ പ്രദീപ് (കോട്ടയം സേവാനികേതൻ ) ക്ലാസ് നയിക്കും. 8 ന് രാവിലെ 10 ന് നടക്കുന്ന വനിതാ സമ്മേളനം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. 10 .30 ന് വനിതാ സംഘം കേന്ദ്ര സമിതി വൈസ് പ്രസിഡന്റും യോഗം കൗൺസിലറുമായ ഷീബ ടീച്ചറും ഉച്ചയ്ക്ക് 2 ന് പ്രീതി ലാലും (കോട്ടയം സേവാനികേതൻ ) പഠന ക്ലാസ് നയിക്കും.

9 ന് രാവിലെ 10.30 ന് ബിജു പുളിക്കലേടത്ത് പഠന ക്ലാസ് നയിക്കും. ഉച്ചയ്ക്ക് 1.30 ന് അമൃത നൃത്തവിദ്യാലയം, മോതിരവയൽ കനകാംഗി നൃത്തസംഘം എന്നിവർ ചേർന്ന് നൃത്താവിഷ്കാരം നടത്തും. 2.30 ന് കൺവെൻഷൻ സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യോഗം കൗൺസിലർ എബിൻ അമ്പാടി അദ്ധ്യക്ഷനാകും. റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ. മണ്ണടി മോഹനൻ സ്വാഗതം പറയും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയാവും. എസ്.എൻ.ഡി.പി യോഗം കൗൺസിലർ സന്ദീപ് പച്ചയിൽ സംഘടനാ സന്ദേശം നൽകും. അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ കൺവെൻഷൻ സന്ദേശം നൽകും, അഡ്വ. കെ.യു ജനീഷ് കുമാർ എം.എൽ.എ , മുൻ എം.എൽ.എ രാജു എബ്രഹാം എന്നിവർ മുഖ പ്രഭാഷണം നടത്തും. അടൂർ യൂണിയൻ ചെയർമാൻ അഡ്വ. എം മനോജ് കുമാർ, ഡോ.പി.വി ജയൻ, എഴുമറ്റൂർ രവീന്ദ്രൻ, ഡോ.എ.വി ആനന്ദരാജ്, സി.ജി വിജയകുമാർ, പ്രമോദ് വാഴാംകുഴി എന്നിവർ സംസാരിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗസ്സ ആക്രമണം ; ഈജിപ്തിന്‍റെ നിരായുധീകരണ നിർദേശം തള്ളി ഹമാസ്

0
ദുബൈ: ഗസ്സ വെടിനിർത്തലുമായി ബന്ധപ്പെട്ട്​ കൈറോയിൽ നടന്ന ചർച്ചയിൽ പുരോഗതിയില്ല. ഒന്നര...

ചിറ്റാർ ഫാക്ടറിപടിയില്‍ വാട്ടർ അതോറിറ്റിയുടെ പൈപ്പുലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു

0
ചിറ്റാർ : ചിറ്റാർ ഫാക്ടറിപടിക്ക് സമീപം വാട്ടർ അതോറിറ്റിയുടെ പൈപ്പുലൈൻ...

തകര്‍ന്ന് തരിപ്പണമായി എൻ.സി.സി റോഡ് ; പരാതി പറഞ്ഞ് മടുത്ത് യാത്രക്കാര്‍

0
പത്തനംതിട്ട : ടി.കെ റോഡിൽ നിന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കുള്ള...

എം.ആർ അജിത്കുമാറിനെതിരെ നടപടി വൈകുന്നതിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് അതൃപ്തി

0
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ട് ഉണ്ടായിട്ടും എഡിജിപി എം.ആർ അജിത്കുമാറിനെ...