ശബരിമല : സന്നിധാനം ആയുര്‍വേദ ആശുപത്രിയില്‍ ഇതുവരെ ചികിത്സ തേടിയത് 32067 പേര്‍. ഇതില്‍ 31319 പുരുഷന്‍മാരും 321 സ്ത്രീകളും 427 കുട്ടികളുമാണ്. തിരുമ്മല്‍, ഇന്‍ഫ്രാറെഡ് രശ്മികള്‍ ഉപയോഗിച്ചുള്ള ചികിത്സ, മര്‍മ്മ ചികിത്സ തുടങ്ങിയവയാണ് സന്നിധാനം ആയുര്‍വേദ ആശുപത്രിയില്‍ ലഭിക്കുന്നത്. മല കയറുമ്പോള്‍ പേശിവേദനയും സന്ധി വേദനയുമുണ്ടാകുന്നവര്‍ക്ക് ഏറെ ആശ്വാസമാണ് തിരുമ്മല്‍ ചികിത്സ. മണ്ഡല കാലത്ത് പ്രതിദിനം ശരാശരി എഴുന്നൂറോളം പേര്‍ മസാജ് സൗകര്യം ഉപയോഗപ്പെടുത്തി. ഇതിനായി രണ്ടു തെറാപ്പിസ്റ്റുകളുടെ സേവനം ലഭ്യമാണ്.
അലര്‍ജി, പനി എന്നിവയുള്ളവരും എത്തുന്നുണ്ട്. സ്വാമിമാര്‍ക്ക് പുറമെ പോലീസ് ഉള്‍പ്പെടെ സേവന രംഗത്തുള്ളവരും ചികിത്സക്കായി വരുന്നുണ്ട്. മെഡിക്കല്‍ സുപ്രണ്ട് ഉള്‍പ്പെടെ അഞ്ച് ഡോക്ടര്‍മാര്‍, മൂന്ന് ഫാര്‍മസിസ്റ്റുകള്‍, രണ്ട് തെറാപ്പിസ്റ്റുകള്‍, മൂന്ന് അറ്റന്‍ഡര്‍, ഒരു ശുചീകരണ തൊഴിലാളി, ദേശീയ ആയുഷ് ദൗത്യത്തിന്‍റെ രണ്ട് പാര്‍ട്ട് ടൈം ജീവനക്കാര്‍ എന്നിവരടങ്ങിയ 16 അംഗ സംഘമാണ് സേവനത്തിനുള്ളത്. തീര്‍ഥാടകരുടെ സൗകര്യാര്‍ഥം പമ്പയിലും ആയുര്‍വേദ ആശുപത്രി പ്രവര്‍ത്തിക്കുന്നുണ്ട്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.