Thursday, May 8, 2025 3:43 pm

ചൂടുകുരു മുതല്‍ ഫംഗല്‍ ഇന്‍ഫെക്ഷന്‍ വരെ ; വേനലില്‍ പിടിമുറുക്കി ത്വക്ക് രോഗങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ചൂടു കൊണ്ട് അകത്തും പുറത്തുമിരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ചൂടും വിയര്‍പ്പും കാരണം പലതരത്തിലുള്ള ത്വക്ക് രോഗങ്ങളും പിടിമുറുക്കിയിട്ടുണ്ട്. സൂര്യാഘാതമാണ് അതില്‍ പ്രധാനം. ചൂട് എത്ര കഠിനമാണെങ്കിലും ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാതെ കഴിയില്ലല്ലോ. വെയില്‍ അധിക നേരം കൊണ്ടാല്‍ സൂര്യാഘതമേല്‍ക്കാം. ചര്‍മത്തില്‍ ചുവന്ന് പൊള്ളലേറ്റതിന് സമാനമാണിത്. പുകച്ചിലും നീറ്റലും അനുഭവപ്പെടാം. ഉയര്‍ന്ന തോതില്‍ സൂര്യാഘാതമേല്‍ക്കുന്നത് ആരോഗ്യത്തിന് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. മറ്റൊന്ന് വിയര്‍പ്പാണ്. വിയര്‍പ്പ് കാരണം ശരീരത്തില്‍ ചൂടുകുരുവും ഫംഗല്‍ ഇന്‍ഫെക്ഷനും ഉണ്ടാവാന്‍ സാധ്യതയുണ്ട്.

ചുവന്ന നിറത്തില്‍ ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന ചെറിയ കുരുക്കള്‍ കാരണം വലിയ രീതിയില്‍ ചൊറിച്ചിലും നീറ്റലും അസ്വസ്ഥതകളും ഉണ്ടാകാം. കൂടാതെ ചൂടുകുരു കാരണം ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുകള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. അതിനാല്‍ ഇടയ്ക്കിടെ വെള്ളം ഒഴിച്ച് ശരീരം തണുപ്പിക്കുന്നത് ഒരു പരിധിവരെ ചൂടുകുരുവിനെ അകറ്റി നിര്‍ത്താന്‍ സഹായിക്കും. ശരീരത്തിന്റെ മടക്കുകളില്‍ കൂടുതല്‍ നേരം വിയര്‍പ്പ് തങ്ങിയിരിക്കുമ്പോള്‍ അത് ഫംഗല്‍ ഇന്‍ഫെക്ഷന് കാരണമാകും. കക്ഷം, കാലിന്റെ തുടയിലെ ഇടുക്ക്, സ്ത്രീകളുടെ മാറിനു താഴെ, വണ്ണമുള്ളവരുടെ വയറിന്റെ മടക്കുകളില്‍, കാലില്‍ ഒക്കെയാണ് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലായുള്ളത്. അത് ചുവപ്പു നിറത്തിലോ വെളുത്ത പാടപോലെയോ ഒക്കെ കെട്ടിയിരിക്കാൻ സാധ്യതയുണ്ട്. മുതിർന്നവരിലാണ് ഇത് കൂടുതലായും കാണാറുള്ളത്. അണുബാധ തടയാനായി പല പ്രാവശ്യം കുളിക്കുകയും ശരീരം നനവില്ലാതെ ഡ്രൈ ആക്കിവെയ്ക്കുക എന്നുള്ളതുമാണ് പ്രധാനം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പഞ്ചനക്ഷ ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയതിന് നടൻ വിനായകൻ കസ്റ്റഡിയിൽ

0
കൊല്ലം: കൊല്ലത്തെ പഞ്ചനക്ഷ ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയതിന് നടൻ വിനായകൻ കസ്റ്റഡിയിൽ. അഞ്ചാലുംമൂട്...

കൊടും കുറ്റവാളി അബ്ദുൾ റൗഫ് അസർ ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ടു

0
ദില്ലി : കാണ്ഡഹാർ വിമാന റാഞ്ചലിന്റെ മുഖ്യ സൂത്രധാരനും ജെയ്‌ഷെ മുഹമ്മദ്...

പുൽവാമയിൽ മലയാളി യുവാവ് മരിച്ചതിൽ അന്വേഷണം ആരംഭിച്ച് പോലീസ്

0
പാലക്കാട്: പുൽവാമയ്ക്കു സമീപം വനമേഖലയിൽ പാലക്കാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വിശദമായ...

സിപിഐ ചുനക്കര ലോക്കൽ സമ്മേളനം നടന്നു

0
ചാരുംമൂട് : സിപിഐ ചുനക്കര ലോക്കൽ സമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം സിപിഐ...