തിരുവനന്തപുരം : കേരളം ഇതാദ്യമായി ശക്തമായ മൂന്നാം ബദലിനായി വോട്ടു ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. എൻഡിഎ മുന്നേറ്റം ഉണ്ടാക്കും. രണ്ട് മുന്നണികൾക്കും തിരിച്ചടിയുണ്ടാകും. 35 സീറ്റ് കിട്ടിയാൽ ഭരണം പിടിക്കുമെന്ന വാദവും സുരേന്ദ്രൻ ആവർത്തിച്ചു. മണ്ഡലങ്ങളിൽ അട്ടിമറിയുണ്ടാകും. തെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിയുടെ പോക്കറ്റിലല്ല. ജനങ്ങളാണ് തീരുമാനിക്കുകയെന്നും വോട്ട് ചെയ്തശേഷം സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
അട്ടിമറിയുണ്ടാകും, 35 സീറ്റ് കിട്ടിയാൽ ഭരണം പിടിക്കും : ആവർത്തിച്ച് സുരേന്ദ്രൻ
RECENT NEWS
Advertisment