Thursday, May 1, 2025 2:44 pm

ജമ്മുകശ്മീരിലെ ദോഡയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം 36

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍ : ജമ്മുകശ്മീരിലെ ദോഡയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേർ മരിച്ചു. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 6 പേരുടെ നില ​ഗുരുതരമാണ്. 300 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. 55 പേരാണ് ബസിലുണ്ടായിരുന്നത് എന്നാണ് പ്രാഥമിക നി​ഗമനം. ബത്തോത്ത – കിഷ്ത്വാർ ദേശീയപാതയിലാണ് അപകടം. പരിക്കേറ്റവരെ ഇവരെ ദോഡ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോ​ഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ നാട്ടുകാരും പിന്നീട് പോലീസുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. മരിച്ചവർക്ക് രണ്ടു ലക്ഷവും പരിക്കേറ്റവർക്ക് 50000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. ചെറിയ ബസ് അപകടം എന്നാണ് ആദ്യം പുറത്തു വന്ന വാർത്ത. എന്നാൽ പിന്നീടാണ് ദുരന്തത്തിന്റെ വ്യാപ്തി പുറത്തുവന്നത്. ചെങ്കുത്തായ മലനിരകളുള്ള പ്രദേശത്താണ് അപകടമുണ്ടായത്. മലനിരകളിലൂടെ വരികയായിരുന്ന ബസ് വളവ് തിരിയുന്ന സമയത്ത് നിയന്ത്രണം നഷ്ടപ്പെട്ടാണ് കൊക്കയിലേക്ക് പതിച്ചത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചെന്നൈക്കെതിരായ മത്സരത്തിൽ പഞ്ചാബ് ക്യാപ്‌റ്റൻ ശ്രേയസ് അയ്യർക്ക് കനത്ത പിഴ

0
ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ ശ്രേയസ്...

വിഴിഞ്ഞം തുറമുഖത്ത് ബോംബ് ഭീഷണി ; മേഖലയിൽ എസ്‌പിജി നിയന്ത്രണം

0
തിരുവനന്തപുരം: നാളെ കമ്മീഷനിങ് നടക്കാനിരിക്കെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേരെ ബോംബ്...

എഴുമറ്റൂര്‍ തിരുവല്ല റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് പുനരാരംഭിക്കണം : സി.പി.ഐ

0
എഴുമറ്റൂര്‍ : എഴുമറ്റൂര്‍ തിരുവല്ല റൂട്ടില്‍ മുടങ്ങികിടന്ന കെ.എസ്.ആര്‍.ടി.സി ബസ്...

ജാതി സെൻസസ് : ഇൻഡ്യാ മുന്നണിയുടെ വിജയമെന്ന് എം കെ സ്റ്റാലിൻ

0
ചെന്നൈ: രാജ്യത്ത് പൊതുസെൻസസിനൊപ്പം ജാതി സെൻസസും നടത്താനുളള കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം...