ചണ്ഡിഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡില്‍ പങ്കെടുക്കാതിരുന്ന ചണ്ഡിഗഡ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങ് എഡ്യൂക്കേഷനിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി. 36 നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് നടപടി. ഒരാഴ്ച ഹോസ്റ്റലിനു പുറത്തു പോകുന്നതില്‍ നിന്നു വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ വിലക്കേര്‍പ്പെടുത്തി.
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏപ്രില്‍ 30ന് സംപ്രേക്ഷണം ചെയ്ത ‘മന്‍ കി ബാത്തിന്റെ’ നൂറാം എപ്പിസോഡ് ഒന്നും മൂന്നും വര്‍ഷ വിദ്യാര്‍ഥികള്‍ കേള്‍ക്കുന്നത് ആശുപത്രി അധികൃതര്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തില്ല. ഇതേ തുടര്‍ന്ന് ഒന്നാം വര്‍ഷത്തിലെ 28ഉം മൂന്നാം വര്‍ഷത്തിലെ 8ഉം വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് നടപടിയെടുത്തത്.