മണ്ണാര്‍ക്കാട് : ഒരു കിലോയിലധികം വരുന്ന കഞ്ചാവുമായി യുവാക്കളെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പയ്യനെടം റോഡിലൂടെ ബൈക്കില്‍ വരുമ്പോഴാണ് ഇവരെ പിടികൂടിയത്. തൃക്കളൂര്‍ അമ്പാഴക്കോട് സ്വദേശികളായ പുലാക്കാട്ടില്‍ ഷെറിന്‍ (25), കുഴിയില്‍ പീടിക അലി അക്ബര്‍ (30), കല്യാണകാപ്പ് മുണ്ടക്കോട്ടില്‍ സുബ്രഹ്മണ്യന്‍ (21) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
എസ്.ഐ ആര്‍.രാജേഷ്, ജൂനിയര്‍ എസ്.ഐ ജിഷിന്‍, സി.പി.ഒമാരായ ദാമോദരന്‍, ഷൗക്കത്തലി, ഷഫീഖ്, കമറുദ്ദീന്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.