Wednesday, March 26, 2025 8:10 pm

സംസ്ഥാനത്ത് മൂന്ന് ദിവസത്തെ പ്രത്യേക വാക്‌സിനേഷന്‍ പദ്ധതിക്ക് ഇന്ന് തുടക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് ദിവസത്തെ പ്രത്യേക വാക്‌സിനേഷന്‍ പദ്ധതിക്ക് ഇന്ന് തുടക്കം. 16 വരെയാണ് മൂന്നു ദിവസത്തെ പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ്. നാളെയോടെ സംസ്ഥാനത്തെ 60 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യഡോസ് വാക്‌സീനെത്തിക്കാനാണ് തീരുമാനം.

തിരുവനന്തപുരം ജില്ലയില്‍ ഇനി 60 വയസ്സിന് മുകളില്‍ ഉള്ളവരില്‍ ആദ്യഡോസ് കിട്ടാത്തവര്‍ 2000 ല്‍ താഴെയാണെന്നാണ് വിവരം. ഗ്രാമീണ മേഖലകളിലും പിന്നോക്ക ജില്ലകളിലും എല്ലാവരെയും വാക്‌സീനേഷനെത്തിക്കാന്‍ താഴേത്തട്ടില്‍ കര്‍ശന നിര്‍ദേശമുണ്ട്. പ്രത്യേക യജ്ഞത്തിന്റെ ഭാഗമായി കണ്ടെയിന്മെന്റ് സോണുകളില്‍ മുഴുവന്‍ പരിശോധന നടത്തി രോഗമില്ലാത്തവര്‍ക്കെല്ലാം വാക്‌സീന്‍ നല്‍കുകയാണ്. ആഗസ്ത് 31 നകം സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവരില്‍ സമ്പൂര്‍ണ്ണ ആദ്യ ഡോസ് വാക്‌സീനേഷനെന്നതാണ് ദൗത്യം. നാല് ലക്ഷത്തിലധികം ഡോസ് വാക്‌സീന്‍ സംസ്ഥാനത്ത് പുതുതായി എത്തി.

അതിനിടെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയും വിദഗ്ധരും അടങ്ങുന്ന കേന്ദ്രസംഘം കേരളത്തില്‍ സന്ദര്‍ശനം നടത്തും. കേന്ദ്രമന്ത്രി കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിക്കുന്നുണ്ട്. ആദ്യസന്ദര്‍ശനം കേരളത്തിലാണ്. മുഖ്യമന്ത്രിയുമായി കേന്ദ്ര ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വ‍ഞ്ചനാകേസുമായി ബന്ധപ്പെട്ട ആരോപണം തള്ളി സംഗീത സംവിധായകൻ ഷാൻ റഹ്മാൻ

0
കൊച്ചി: സാമ്പത്തിക ആരോപണം തളളി സംഗീത സംവിധായകൻ ഷാൻ റഹ്മാൻ രംഗത്ത്....

പുരോഗമന കലാസാഹിത്യ സംഘം പന്തളം ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം നടത്തി

0
  പന്തളം: പുരോഗമന കലാസാഹിത്യ സംഘം പന്തളം ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയലാർ...

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ വികസനത്തിന് 271 കോടി രൂപയുടെ പദ്ധതിയുമായി സർക്കാർ

0
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി പുതിയ മത്സ്യബന്ധന തുറമുഖം...

ആശമാർക്കും അംഗനവാടി ജീവനക്കാർക്കും ഐക്യദാർഢ്യം ; പന്തളം നഗരസഭ മന്ദിരത്തിന് മുൻപിൽ കോൺഗ്രസ് പ്രതിഷേധ...

0
പന്തളം : സെക്രട്ടറിയേറ്റ് പടിക്കൽ 45 ദിവസത്തോളം രാപകൽ സമരവും ഒരാഴ്ചയായി...