കൊച്ചി: കൊവിഡ് ലോക്ക്ഡൗണിന് ശേഷം സര്‍വ്വീസ് പുന:രാരംഭിക്കുന്ന കൊച്ചി മെട്രോയില്‍ യാത്രാനിരക്കുകള്‍ കുറച്ചു. ഏറ്റവും പരമാവധി ടിക്കറ്റ് ചാര്‍ജ് 50 രൂപയായി നിശ്‌ചയിച്ചു. മുന്‍പ് ഇത് 60 രൂപയായിരുന്നു.
കൊച്ചി മെട്രോ കാര്‍ഡ് ഉടമകള്‍ക്ക് 10 ശതമാനം ഇളവ് ലഭിക്കും. ആദ്യത്തെ അഞ്ച് സ്‌റ്റേഷനുകളില്‍ 20 രൂപയാണ് നിരക്ക്. തുടര്‍ന്ന് 12 സ്‌റ്റേഷന്‍ വരെ 30 രൂപയും ബാക്കി 12 സ്‌റ്റേഷന്‍ വരെ 50 രൂപയുമാണ് പുതിയ നിരക്ക്. വാരാന്ത്യ പാസ്, അവധി ദിന പാസുളളവര്‍ക്ക് 15 മുതല്‍ 30 രൂപ വരെ ടിക്കറ്റ് നിരക്കില്‍ കുറവുണ്ടാകുമെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു.