Thursday, July 3, 2025 10:36 pm

രാജ്യത്ത് ഇന്റർനെറ്റും ടിവിയും ഇല്ലാതെ 40 ശതമാനം പേർ ; ഓൺലൈൻ വിദ്യാഭ്യാസത്തിന് കടമ്പകളേറെ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി :  ടിവി ചാനലടക്കം രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ ഓണ്‍ലൈന്‍ ഡിജിറ്റല്‍ തലങ്ങളിലേക്ക് മാറ്റുമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാകാന്‍ കടമ്പകളേറെ. ആകെ ജനസംഖ്യയുടെ 60 ശതമാനം പേര്‍ക്കെ ഇന്‍റര്‍നെറ്റ് , ടെലിവിഷന്‍ സൗകര്യങ്ങളുള്ളു. പ്രഖ്യാപനത്തിന്‍റെ പ്രായോഗികതയെ കുറിച്ച് നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.

രാജ്യത്തെ 25 കോടി വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് വിദ്യാഭ്യാസ രംഗം മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍-ഡിജിറ്റല്‍ തലത്തിലേക്ക് മാറ്റുമെന്ന് കേന്ദ്രസര്‍ക്കാർ പറയുമ്പോഴാണ് ഈ ചോദ്യങ്ങളുയരുന്നത്. ജനസംഖ്യയുടെ 66 ശതമാനവും ഗ്രാമീണ മേഖലയിലാണ്. ഇതില്‍ 15 ശതമാനത്തിന് മാത്രമാണ് ഇന്‍റര്‍നെറ്റ് സംവിധാനമുള്ളത്. 11 ശതമാനത്തിനെ വീട്ടില്‍ കംപ്യൂട്ടറുള്ളു. 24 ശതമാനത്തിന് മാത്രമേ സ്മാർട്ട്ഫോൺ സ്വന്തമായുള്ളു. ടെലിവിഷനുള്ളത് 38 ശതമാനം പേര്‍ക്ക് മാത്രമാണ്.

കേരളത്തില്‍ 2.61 ലക്ഷം കുട്ടികള്‍ക്ക് വീട്ടില്‍ ടെലിവിഷനോ ഇന്‍റര്‍നെറ്റ് സേവനമോ ഇല്ല. നാഷണല്‍ സാമ്പിള്‍ സര്‍വ്വേയുടെ കണക്ക് മുന്നിലുള്ളപ്പോഴാണ് ഒന്നു മുതല്‍ പ്ലസ്സ് ടു ക്ലാസ് വരെ ടിവി ചാനല്‍ തുടങ്ങുമെന്നും മൊബൈല്‍, ലാപ്ടോപ്പ്, ടാബ് എന്നിവിയിലേക്ക് ക്യൂ ആര്‍ കോഡ് ചെയ്ത പുസ്തകങ്ങള്‍ അയക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലോക രാജ്യങ്ങളിലെ ശരാശരി ഇന്‍റര്‍നെറ്റ് വേഗത സെക്കന്റിൽ 34 മെഗാബൈറ്റാകുമ്പോള്‍ ഇന്ത്യയിലത് 10 മെഗാബൈറ്റാണ്. ഗ്രാമപ്രദേശങ്ങളിലെ വേഗത നഗരങ്ങളെ അപേക്ഷിച്ച് കുറവാണ്. ടിവി വഴിയുള്ള പഠനത്തിന് ഗ്രാമങ്ങളിൽ മുടങ്ങാതെ വൈദ്യുതി എത്തണം എന്ന കടമ്പയുമുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിദ്യാര്‍ഥികള്‍ പുതിയ ആശയങ്ങളുടെയും അറിവുകളുടെയും ഉദ്പാദകരാകണം : മന്ത്രി ആര്‍.ബിന്ദു

0
പന്തളം: പുതിയ ആശയങ്ങളുടെയും അറിവുകളുടെയും ഉദ്പാദകരായി വിദ്യാര്‍ഥികള്‍ മാറണമെന്ന് ഉന്നത വിദ്യാഭ്യാസ...

ക്രൈസ്തവ ദിനാചരണം പത്തനംതിട്ട സി എസ് ഐ പള്ളിയിൽ വെച്ച് നടന്നു

0
പത്തനംതിട്ട: നാഷണൽ ക്രിസ്ത്യൻ മൂമെൻ്റ് ഫോർ ജസ്റ്റീസ് അഭിമുഖ്യത്തിൽ ക്രൈസ്തവ ദിനാചരണം...

സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്

0
തൃശൂർ: സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്. വിവിധ ആവശ്യങ്ങളുന്നയിച്ച് ജൂലായ് എട്ടിന്...

കോട്ടയം മെഡിക്കൽ കോളജ് അപകടം : ഗുരുതരമായ അനാസ്ഥ, സമഗ്രാന്വേഷണം വേണം – എസ്ഡിപിഐ

0
തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞു വീണ് രോഗിയുടെ...