ചെങ്ങന്നൂർ : കെ റെയിൽ സമരവാഴക്കുലക്ക് 45,100 രൂപ. സിൽവർ ലൈൻ വിരുദ്ധ സമരത്തിൻറെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ സംസ്ഥാന വ്യാപകമായി എംഎൽഎയ്ക്ക് പകരം വാഴ എന്ന പരിപാടിയിൽ യൂണിറ്റുകൾ വാഴ തൈ നട്ടു പ്രതിഷേധിച്ചിരുന്നു. വിളവായ വാഴക്കുലകൾ വെട്ടി പരസ്യ ലേലം നടത്തി അതിലൂടെ ലഭിക്കുന്ന തുക തങ്കമ്മയുടെ ഭവന നിർമ്മാണ ഫണ്ടിലേക്ക് നൽകണമെന്ന സംസ്ഥാന സമിതിയുടെ ആഹ്വാനപ്രകാരം മുളക്കുഴ തെക്ക് യൂണിറ്റ് തച്ചിലേത്ത് കുരിശുംമൂട് ജംഗ്ഷനിൽ നടത്തിയ കുല ലേലത്തിലാണ് ഇവിടെ വെച്ച ഏത്ത വാഴയുടെ കുലയ്ക്ക് ഈ വില ലഭിച്ചത്. സജി കൊളകത്തിലാണ് (ഷാർജ ) കൊല അവസാനമായി ലേലം കൊണ്ടത്. മൂന്നു മണിക്കൂർ എടുത്താണ് ലേലം പൂർത്തിയായത്. നേരത്തെ കുന്നന്താനം നടക്കലിൽ 28,000 രൂപയ്ക്ക് ലേലം കൊണ്ടതും മറികടന്ന് ഇത് സംസ്ഥാനത്തെ ഏറ്റവും വലിയ തുക എന്ന റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്.
മുൻ എം.എൽ.എ ജോസഫ് എം. പുതുശ്ശേരി കുല വെട്ടി ലേലം ഉദ്ഘാടനം ചെയ്തു. കേരളത്തെ മുച്ചൂടും മുടിക്കുന്ന സിൽവർലൈനു എതിരായ പൊതുസമൂഹത്തിന്റെ ശക്തമായ വികാരമാണ് ലേലത്തിലെ വൻ തുകയിൽ പ്രകടമാകുന്നതെന്ന് പുതുശ്ശേരി പറഞ്ഞു. യൂണിറ്റ് രക്ഷാധികാരി തോമസ് വർഗീസ് അധ്യക്ഷത വഹിച്ചു. അഡ്വ. എബി കുര്യാക്കോസ്, ജില്ലാ ചെയർമാൻ മധു ചെങ്ങന്നൂർ, ജനറൽ കൺവീനർ
ടി. കോശി,സമര സമിതി ജില്ലാ കമ്മിറ്റിയംഗം ഫിലിപ്പ് വർഗീസ്, അഡ്വ. നാഗേഷ് കുമാർ, ജൂണി കുതിരവട്ടം, ഭവന നിർമ്മാണ സമിതി ചെയർമാൻ
കെ.കെ. സജികുമാർ, ജില്ലാ കമ്മിറ്റി അംഗം സിന്ധു ജെയിംസ്, യൂണിറ്റ് കൺവീനർ
റെജി തോമസ്, മീന ഉമ്മൻ എന്നിവർ പ്രസംഗിച്ചു. കുല ലേലം ചെയ്‌ത തുക തങ്കമ്മയുടെ ഭവന നിർമ്മാണ ഫണ്ടിലേക്ക് സംഭാവന ചെയ്തു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033