കോട്ടയം: പാർലമെന്റ് മണ്ഡലത്തിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലുള്ള 12 ഗ്രാമീണ റോഡുകളുടെ പുനരുധാരണത്തിന് പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 46.72 കോടി രൂപ അനുവദിച്ചതായി തോമസ് ചാഴികാടൻ എംപി അറിയിച്ചു. കേന്ദ്ര ഗ്രാമീണ മന്ത്രാലയത്തിൽ നിന്നും 57.46 കിലോമീറ്റർ ദൂരം പുനരുദ്ധരിക്കാനാണ് തുക അനുവദിച്ചിരിക്കുന്നത്. ഈ കാര്യവുമായി ബന്ധപ്പെട്ട് എംപി കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി എംപി ചർച്ച നടത്തിയിരുന്നു.
ആദ്യ ഘട്ടത്തിൽ 43 കിലോമീറ്റർ റോഡിനു പദ്ധതിയിൽ പണം അനുവദിച്ചിരുന്നു. ഇപ്പോഴത്തേത് ഉൾപ്പെടെ 101 കിലോമീറ്റർ റോഡുകൾക്കാണ് കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ പി.എം.ജി.എസ്.വൈസ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുമതി ലഭിച്ചിട്ടുള്ളതെന്ന് എംപി അറിയിച്ചു. കേരള സംസ്ഥാന റൂറൽ റോഡ് ഡവലപ്പ്മെന്റ് ഏജൻസി ഉടൻ തന്നെ ടെൻഡർ ചെയ്ത് റോഡുകളുടെ നിർമ്മാണ ജോലികൾ ആരംഭിക്കുമെന്ന് എംപി അറിയിച്ചു.
ചുവടെ പറയുന്ന റോഡുകൾക്കാണ് പുനർ നിർമ്മാണത്തിനുള്ള അനുമതി ലഭിച്ചിരിക്കുന്നത്.
കടുത്തുരുത്തി ബ്ലോക്ക്
▪️മാണികാവ് – വട്ടീന്തുങ്കൽ – വട്ടക്കുന്ന് റോഡ്
(4.59 കീ.മി, 3.67 കോടി രൂപ)
▪️ചെമ്മനാകുന്ന് – മടക്കരിപ്പാവ്- പള്ളിക്കുന്ന് – മറ്റപ്പള്ളിക്കുന്ന് – മുളക്കുളം റോഡ് ( 5.86 കീ.മി, 4.76 കോടി രൂപ)
▪️ആയാംകുടി – എഴുമാന്തുരുത്ത് – ആട്ടക്കൽ – കടുത്തുരുത്തി റോഡ് ( 3 .37 കീമി, 2.78 കോടി )
ളാലം ബ്ലോക്ക്
▪️പാറമട – കുരിക്കൽ – സെന്റ് തോമസ് – പരുവവനാടി – ചിറക്കണ്ടം – നടുവിൽ മാവ് റോഡ് ( 5.64 കീമി, 4.10 കോടി രൂപ )
മാടപ്പള്ളി ബ്ലോക്ക്
▪️സെന്റ് ജോൺസ് ചർച്ച് – പഞ്ചായത്ത് ഓഫീസ് ജംഗ്ഷൻ – വള്ളിക്കുന്ന് ദയറ റോഡ്
( 3.48 കി.മി, 2.77 കോടി രൂപ )
പാമ്പാടി ബ്ലോക്ക്
▪️ചാപ്പമറ്റം – ഒമ്പതാംമൈൽ – പരുതലമറ്റം – പടിഞ്ഞാറ്റുകര – മീനടം റോഡ് ( 3.75 കീമി, 2.78 കോടി രൂപ )
▪️ചൂരക്കുന്ന് കോട്ടേപ്പള്ളി – എഴുവംകുളം – തച്ചിലങ്ങാട് മുളേക്കരി റോഡ് ( 3.1 കീമി, 2.66 കോടി രൂപ)
▪️ചേർപ്പുങ്കൽ – മരങ്ങാട്ടുപള്ളി – എടാട്ടുമന – മണ്ടുപാടം – നെല്ലിപ്പുഴ – ഇട്ടിയപ്പാറ – പ്രർത്ഥനാ വൻ റോഡ് ( 3.9 കീമി, 3.24 കോടി രൂപ)
▪️കുളങ്ങരപ്പടി – ചുണ്ടലിക്കാട്ടിൽ പടി – തറപ്പേൽപ്പടി റോഡ് ( 3 .29 കി.മി, 2.54 കോടി രൂപ)
ഉഴവൂർ ബ്ലോക്ക്
▪️മടയകുന്ന് – കുറവിലങ്ങാട് – കുര്യം – വില്ലോനികുന്നം റോഡ് ( 4.91 കി.മി, 4.48 കോടി രൂപ
മുളന്തുരുത്തി ബ്ലോക്ക് ( പിറവം )
▪️വെട്ടിക്കൻ – വെട്ടിത്തറ റോഡ് (12.27 കീമി, 10.57 കോടി രൂപ )
പാമ്പാക്കുട ബ്ലോക്ക് ( പിറവം )
▪️ശിവലി – ഗാന്ധിനഗർ – ശൂലം – തലവടി – ആറ്റുവേലിക്കുഴി – വിളങ്ങപ്ര – മാങ്കുളം – ആൽപാറ റോഡ് ( 3 .19 കീമി, 2.39 കോടി രൂപ)
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033