പത്തനംതിട്ട : സ്വന്തമായി ഒരു സെന്റ് ഭൂമിയില്ലാതെ അനേകം പേർ വാടക വീടുകളിൽ അഭയം പ്രാപിക്കുമ്പോൾ ജില്ലയിൽ 47 പേരുടെ പക്കൽ നിയമാനുസൃതം കൈവശം വയ്ക്കേണ്ട ഭൂമിയെക്കാൾ കൂടുതൽ ഭൂമി. ഈ ഭൂമി സർക്കാർ കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് 2024 ജനുവരി 21ന് ജില്ലാ കളക്ടർ, അടൂർ ആർടിഒ, റവന്യൂ വകുപ്പ് സെക്രട്ടറി, ലാൻഡ് റവന്യൂ കമ്മീഷണർ എന്നിവർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും റവന്യൂ വകുപ്പ് മന്ത്രിക്കും പരാതി നൽകി. സാമൂഹ്യപ്രവർത്തകൻ റഷീദ് ആനപ്പാറയ്ക്ക് ജില്ലാ കലക്ടറേറ്റിലെ വിവരാവകാശ ഉദ്യോഗസ്ഥനിൽ നിന്നും ലഭിച്ച മറുപടിയിലൂടെയാണ് ഈ വിവരങ്ങൾ വെളിവായത്. വിവരാവകാശ ലഭിച്ച സമയം തന്നെ റഷീദ് അധികൃതർക്ക് പരാതി നൽകിയിരുന്നു. പരാതി നൽകിയിട്ട് നടപടി ഉണ്ടാക്കുന്നതിനെ തുടർന്നാണ് റഷീദ് വീണ്ടും പരാതിയുമായി സമീപിച്ചത്. 9ഏക്കർ മുതൽ ആയിരത്തിലധികം ഏക്കർ ഭൂമി വരെ കൈവശം വെച്ച് വരുന്നവരും ജില്ലയിലുണ്ട്. പാറമട ഉടമകളുടെ കൈവശമുള്ള ഭൂമിയുടെ അളവ് അനന്തമാണ്. പരാതിയുമേൽ ഉടനടി നടപടി ഉണ്ടാകണമെന്നും റഷീദ് ആനപ്പാറ ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1