മനാമ : ബഹ്‌റൈനില്‍ 49 പ്രവാസി തൊഴിലാളികള്‍ക്ക് കൂടി കൊവിഡ് സ്ഥീരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച മാത്രം 94 പ്രവാസികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ച പ്രവാസികളുടെ എണ്ണം 376 ആയി. പ്രവാസികള്‍ ഉള്‍പ്പെടെ 96 പേര്‍ക്കാണ് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 572 പേരാണ് ചികിത്സിയിലുള്ളത്. പുതുതായി മൂന്ന് പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ കൊവിഡ് മുക്തരായവര്‍ 558 ആയി.
പ്രവാസി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം മെഡിക്കല്‍ സംഘം പരിശോധന നടത്തിയിരുന്നു. ഇതിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തിയത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവര്‍ താമസസ്ഥലം വിട്ടുപോയിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.