റായ്പുര്‍ : ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. നാല് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും ചത്തീസ്ഗഡ് പോലീസും സംയുക്തമായാണ് മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ നടത്തിയത്. സബ് ഇന്‍സ്പെക്ടര്‍ ശ്യാം കിഷോര്‍ ശര്‍മയാണ് ഏറ്റുമുട്ടലില്‍ മരിച്ച പോലീസ് ഉദ്യോഗസ്ഥന്. മാവോയിസ്റ്റുകളില്‍ നിന്നും എകെ 47 ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ രണ്ടു സ്ത്രീകളുമുണ്ട്.
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ : നാല് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു ; ഒരു പോലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു
RECENT NEWS
Advertisment