ഇന്ത്യയിലെ ഫെസ്റ്റിവൽ സീസണോട് അനുബന്ധിച്ച് ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ കച്ചവടം മികച്ച രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഒരു കിടിലൻ സ്മാർട്ട്ഫോൺ വിലക്കുറവിൽ വാങ്ങാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് ആകർഷകമായ ഓഫറുകൾ ആമസോണിൽ ഇപ്പോൾ ലഭ്യമായിട്ടുണ്ട്. വൻ വിലയിൽ ലോഞ്ച് ചെയ്ത പലഫോണുകളും പാതിവിലയ്ക്ക് ഇപ്പോൾ കിട്ടും. ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ആമസോൺ നൽകുന്ന ഡിസ്കൗണ്ടും ബാങ്ക് ഓഫറും എക്സ്ചേഞ്ച് ഓഫറും നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളുമെല്ലാം ചേർന്ന് ഫോൺ വിലയിൽ കാര്യമായ കുറവ് ഉണ്ടാകുന്നുണ്ട്. നിലവിൽ ആമസോണിൽ ഡിസ്കൗണ്ടിൽ ലഭ്യമാകുന്ന വിവിധ ഫോണുകളുടെ വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടു.
സ്മാർട്ട്ഫോൺ വാങ്ങുന്ന ഉപയോക്താക്കൾ പലപ്പോഴും പല താൽപര്യങ്ങൾക്ക് മുൻതൂക്കം നൽകിയാകും ഫോൺ തെരഞ്ഞെടുക്കുക. സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫിയെ ഇഷ്ടപ്പെടുന്ന ധാരാളം ആളുകളുണ്ട്. നല്ലൊരു ക്യാമറ ഫോൺ വേണം എന്ന് ആഗ്രഹിക്കുന്ന സാധാരണക്കാരും ഏറെ. ഇത്തരം ആളുകൾക്ക് വാങ്ങാൻ പരിഗണിക്കാവുന്ന വിധത്തിൽ 15000 രൂപയോടടുത്ത വിലയിൽ ആമസോണിൽ ലഭ്യമായിട്ടുള്ള ചില സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.
ഐക്യൂ Z7s (iQOO Z7s) : 64 എംപി പ്രൈമറി ക്യാമറയും 2 എംപി ഡെപ്ത് സെൻസറും ഉള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും 16MP സെൽഫി ക്യാമറയും ആണ് ഇതിലുള്ളത്. 6.38 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, ക്വാൽക്കോം സ്നാപ്ഡ്രാഗൺ 695 5G ചിപ്സെറ്റ് എന്നിവയോടെയെത്തുന്ന ഈ ഫോൺ ഇപ്പോൾ 16999 രൂപയ്ക്ക് ആമസോണിൽ ലഭ്യമാണ്.
റിയൽമി നാർസോ 60 : 64എംപി പ്രൈമറി ക്യാമറയും 2എംപി ഡെപ്ത് സെൻസറും ഉള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും 16MP സെൽഫി ഷൂട്ടറുമാണ് ഈ റിയൽമി ഫോൺ വാഗ്ദാനം ചെയ്യുന്നത്. 90Hz റിഫ്രഷ് റേറ്റുള്ള 6.4 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 6020 ചിപ്സെറ്റ് എന്നിവയോടെയെത്തുന്ന ഫോൺ ആമസോണിൽ 16499 രൂപയ്ക്ക് കിട്ടും.
സാംസങ് ഗാലക്സി എം34 : 50എംപി പ്രൈമറി സെൻസർ, 8എംപി അൾട്രാവൈഡ് ക്യാമറ, 2എംപി ഡെപ്ത് സെൻസർ എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറയും 13എംപി സെൽഫി ക്യാമറയും എം34 വാഗ്ദാനം ചെയ്യുന്നു. 120Hz റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് FHD+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, എക്‌സിനോസ് 1280 ചിപ്സെറ്റ് എന്നിവയുമുള്ള എം34 15999 രൂപയ്ക്ക് ലഭ്യമാണ്.
പോക്കോ എക്സ്5 : 48എംപി പ്രൈമറി ക്യാമറ, 8എംപി അൾട്രാ വൈഡ് ക്യാമറ, 2എംപി മാക്രോ ലെൻസ് എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറയും 13എംപി സെൽഫി ക്യാമറയും ഇതിലുണ്ട്. 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റ് എന്നവയും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. 15699 രൂപയ്ക്ക് വാങ്ങാം.