മുംബൈ: സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ് അഞ്ച് യുവാക്കള്‍ മരിച്ചു. മഹാരാഷ്ട്രയിലെ പല്‍ഘറിലാണ് സംഭവം. വെള്ളച്ചാട്ടത്തിനു മുകളില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ അപകടമുണ്ടാവുകയായിരുന്നു. ജവഹര്‍ ഏരിയയിലെ വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്. നിമേഷ് പട്ടേല്‍, ജയ് ഭോയിര്‍, പ്രതമേഷ് ചവാന്‍, ദേവേന്ദ്ര വാഹ്, ദേവേന്ദ് ഫട്നാകര്‍ എന്നിവരാണ് മരിച്ചത്.
13 അംഗ സംഘമാണ് ജവഹര്‍ നഗറിലെ കല്‍മാണ്ഡ്വി വെള്ളച്ചാട്ടത്തിലേക്ക് യാത്രപോയത്. കൊവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനിടെയാണ് ഇവര്‍ ഇവിടെ എത്തിയതെന്ന് പോലീസ് പറഞ്ഞു. സെല്‍ഫി എടുക്കുന്നതിനിടെ രണ്ടു പേര്‍ അബദ്ധത്തില്‍ വെള്ളത്തില്‍ വീണു. ഇവരെ രക്ഷിക്കുന്നതിനായി മറ്റുള്ളവര്‍ ചാടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. അഞ്ചു പേരും മുങ്ങി മരിച്ചതായി പോലീസ് വ്യക്തമാക്കി.