തിരുവനന്തപുരം : മെഡിക്കല്‍ കോളജില്‍ അഞ്ച് ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് പിജി ഡോക്ടര്‍മാര്‍ക്കും രണ്ട് ഹൗസ് സര്‍ജന്മാര്‍ക്കുമാണ് രോഗബാധ. സര്‍ജറി യൂണിറ്റിലെ മുപ്പത് ഡോക്ടര്‍മാര്‍ ക്വാറന്റീനില്‍ പോയി. ഇതേ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സര്‍ജറി വാര്‍ഡ് അടച്ചു.
സംസ്ഥാനത്ത് കോവിഡ് സാഹചര്യം സങ്കീര്‍ണമായികൊണ്ടിരിക്കുന്നതിനിടെ രണ്ടു കോവിഡ് മരണം കൂടി റിപ്പോര്‍ട്ടു ചെയ്തു. ശാന്തന്‍പാറയില്‍ മരിച്ച പാണ്ഡ്യനും പാനൂരില്‍ മരണപ്പെട്ട സലീഖിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്.