കൊച്ചി: മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവത്തില്‍ നടപടി. ക്ലാസ് മുറിയില്‍ വച്ച് അധ്യാപകനെ അവഹേളിച്ച അഞ്ച് വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ അവഹേളിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന് കോളേജ് മാനേജ്മെന്റ് അറിയിച്ചിട്ടുമുണ്ട്.
മഹാരാജാസ് കോളേജിലെ മൂന്നാം വര്‍ഷ ബി എ പൊളിറ്റിക്കല്‍ സയന്‍സ് ക്ലാസിലാണ് അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ അവഹേളിച്ചത്. അധ്യാപകന്റെ പുറകില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കളിയാക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തെത്തിയിരുന്നു. കെഎസ്യു യൂണിറ്റ് ഭാരവാഹി അടക്കമുള്ള വിദ്യാര്‍ത്ഥികളാണ് അധ്യാപകനെ അധിക്ഷേപിച്ചത്. അധ്യാപകന്റെ ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണില്‍ നോക്കിയിരിക്കുകയും കസേര വലിച്ചുമാറ്റാന്‍ ശ്രമിക്കുകയും ഒരു വിദ്യാര്‍ത്ഥി അധ്യാപകന്റെ പിന്നില്‍ നിന്ന് അധ്യാപകനെ കളിയാക്കുകയും ചെയ്യുന്ന വിഡിയോ ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. ക്ലാസിലുണ്ടായിരുന്ന ചില വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.