തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം തുടരുന്ന സാഹചര്യത്തിൽ മിന്നൽ പരിശോധന സംഘടിപ്പിച്ച് അധികൃതർ. ട്രോളിംഗ് നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് തൃശ്ശൂർ ജില്ലാ കലക്ടർ വി.ആർ കൃഷ്ണ തേജയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്. കളക്ടർക്കൊപ്പം ഫിഷറീസ് ഉദ്യോഗസ്ഥർ, പോലീസ് എന്നിവരും മിന്നൽ പരിശോധനയിൽ ഉണ്ടായിരുന്നു. കടലിലും ഹാർബറിലുമാണ് പ്രധാനമായും പരിശോധന നടത്തിയത്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കടലിൽ പ്രത്യേക പട്രോളിംഗ് നടത്തിയിട്ടുണ്ട്.
മത്സ്യബന്ധനം നടത്തുന്ന വള്ളങ്ങളുടെ രേഖകൾ പരിശോധിക്കുകയും, നിരോധിത വലകൾ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്നില്ലെന്നും ഉറപ്പുവരുത്തി. പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന് കളക്ടർ അറിയിച്ചിട്ടുണ്ട്. തുടർന്ന് കൃഷ്ണ തേജ മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തുകയും പ്രശ്നങ്ങൾ നേരിട്ട് ചോദിച്ചറിയുകയും ചെയ്ത ശേഷമാണ് മടങ്ങിയത്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് ഉടൻ തന്നെ പരിഹാരം കാണുന്നതാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-