മാനന്തവാടി: പോളിംഗ് ബൂത്തില്‍ വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. വയനാട് മാനന്തവാടിയിലാണ് സംഭവം. തൃശിലേരി വരിനിലം കോളനിയിലെ ദേവി എന്ന അമ്പത്തിനാലുകാരിയാണ് മരിച്ചത്. വോട്ടുചെയ്തശേഷം പുറത്തിറങ്ങിയ ദേവിക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ഉടന്‍ കുഴഞ്ഞുവീഴുകയുമായിരുന്നു. സ്ഥലത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.