Tuesday, May 13, 2025 4:15 am

8 വർഷത്തിനിടെ വൈ​ദ്യു​തി വാ​ങ്ങാ​ൻ ചെലവിട്ടതിൽ ​5590 കോടിയുടെ വർധന

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ആവശ്യത്തിനനുസരിച്ച് ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ എ​ട്ടു വ​ർ​ഷ​ത്തി​നി​ടെ വൈ​ദ്യു​തി വാ​ങ്ങാ​ൻ ചെ​ല​വി​ട്ട പ​ണ​ത്തി​ൽ 5590 കോ​ടി രൂ​പ​യു​ടെ വ​ർ​ധ​ന. 2016ൽ 19,735 ​മെ​ഗാ​വാ​ട്ട്​ വൈ​ദ്യു​തി വാ​ങ്ങാ​ൻ ചെ​ല​വാ​യ​ത്​ 7393 കോ​ടി രൂ​പ​യാ​യി​രു​ന്നു. 2023-24ൽ ​വൈ​ദ്യു​തി വാ​ങ്ങ​ൽ 26,453 മെ​ഗാ​വാ​ട്ടാ​യും തു​ക 12,983 കോ​ടി​യു​മാ​യി വ​ർ​ധി​ച്ചു. 2016ൽ ​യൂണിറ്റ് ​ ശ​രാ​ശ​രി 3.88 രൂ​പ വേ​ണ്ടി​വ​ന്നി​ട​ത്ത്​ 2023 ആ​യ​​പ്പോ​ഴേ​ക്കും ശ​രാ​ശ​രി വി​ല യൂ​നി​റ്റി​ന്​ 5.30 യൂണിറ്റ് ​ ക​ട​ന്നു. 2016 മു​ത​ൽ 19വ​രെ പ്ര​തി​വ​ർ​ഷം 8000 കോ​ടി രൂ​പ​ക്ക്​ ത​​ഴെ​യാ​യി​രു​ന്ന വൈ​ദ്യു​തി വാ​ങ്ങ​ൽ ചെ​ല​വ്​ 2019ൽ ​ആ​ണ്​ വ​ലി​യ​തോ​തി​ൽ ഉ​യ​രു​ന്ന​ത്. 2019-20 ൽ 21,129​ ​മെ​ഗാ​വാ​ട്ട്​ വൈ​ദ്യു​തി വാ​ങ്ങാ​ൻ ചെ​ല​വാ​യ​ത്​ 8680 കോ​ടി രൂ​പ​യാ​യി​രു​ന്നു.

തൊ​ട്ട​ടു​ത്ത വ​ർ​ഷം (2020-21) വാ​ങ്ങി​യ വൈ​ദ്യു​തി​യി​ലും ചെ​ല​വി​ലും നേ​രി​യ കു​റ​വു​ണ്ടാ​യി. 18,912 മെ​ഗാ​വാ​ട്ട്​ വാ​ങ്ങാ​ൻ 7977 കോ​ടി രൂ​പ. 2021-22 ൽ ​വാ​ങ്ങി​യ വൈ​ദ്യു​തി​യി​ൽ നേ​രി​യ കു​റ​വു​ണ്ടാ​യെ​ങ്കി​ലും (18,888 ​മെ​ഗാ​വാ​ട്ട്) ചെ​ല​വ്​ 8532 കോ​ടി​യാ​യി വ​ർ​ധി​ച്ചു. 2022-23 ൽ ​വൈ​ദ്യു​തി വാ​ങ്ങ​ലി​ലും ചെ​ല​വി​ലും കാ​ര്യ​മാ​യ വ​ർ​ധ​ന​യു​ണ്ടാ​യി. ചെ​ല​വ്​ 10,000 കോ​ടി​യും ക​ട​ന്നു. 21,133​ മെ​ഗ​വാ​ട്ട്​ വൈ​ദ്യു​തി വാ​ങ്ങാ​ൻ ചെ​ല​വി​ട്ട​ത്​ 11,241 കോ​ടി രൂ​പ​യാ​യി​രു​ന്നു. 2023-24ൽ ​വൈ​ദ്യു​തി ആ​വ​ശ്യ​ക​ത 26,000​ മെ​ഗാ​വാ​ട്ട്​ ക​ട​ന്നു. ചെ​ല​വ്​ 13,000 ​കോ​ടി​ക്ക്​​ അ​രി​കെ​യു​മെ​ത്തി. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ 2024-2​5 ൽ ​ചെ​ല​വി​ടേ​ണ്ട തു​ക 15,000 കോ​ടി ക​ട​ന്നേ​ക്കും. ഒ​രോ വ​ർ​ഷ​വും ഇ​ത്ര​യ​ധി​കം പ​ണം വൈ​ദ്യു​തി​ക്കാ​യി പു​റ​ത്തേ​ക്ക്​ ​പോ​കു​​മ്പോ​ൾ ഭാ​രം ഉ​പ​ഭോ​ക്താ​ക്ക​ളി​ലെ​ക്ക്​ എ​ത്തു​ക​യാ​ണ്.

ഉ​യ​ർ​ന്ന വി​ല​യ്​​ക്ക്​ വൈ​ദ്യു​തി വാ​ങ്ങി​യ അ​ധി​ക​ബാ​ധ്യ​ത ചൂ​ണ്ടി​ക്കാ​ട്ടി കെ.​എ​സ്.​ഇ.​ബി ഒ​ടു​വി​ൽ ന​ൽ​കി​യ നി​ര​ക്ക്​ വ​ർ​ധ​ന അ​പേ​ക്ഷ​യി​ൽ വൈ​കാ​തെ റെ​ഗു​ലേ​റ്റ​റി കമ്മീഷ​ൻ തീ​രു​മാ​ന​മെ​ടു​ക്കും. ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളു​ടെ സ​മ​യ​ബ​ന്ധി​ത​മാ​യ പൂ​ർ​ത്തീ​ക​ര​ണം, സൗ​​​​രോ​ർ​ജ​മ​ട​ക്കം വി​വി​ധ​ സ്രോ​ത​സ്സു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ലെ മെ​ല്ലെ​പ്പോ​ക്ക്​ എ​ന്നി​വ​യെ​ല്ലാം വൈ​ദ്യു​തി സ്വ​യം​പ​ര്യാ​പ്ത​ത​ക്ക്​ തി​രി​ച്ച​ടി​യാ​യി. സൗ​രോ​ർ​ജം രാ​ത്രി​യി​ലേ​ക്ക്​ ശേ​ഖ​രി​ച്ചു​വെ​ക്കു​ന്ന ‘ബാ​റ്റ​റി സ്​​റ്റോ​റേ​ജ്​’ (ബെ​സ്) പ​ദ്ധ​തി, പ​മ്പ്​​ഡ്​ സ്​​റ്റോ​റേ​ജ്​ പ​ദ്ധ​തി​ക​ൾ (പി.​എ​സ്.​പി) തു​ട​ങ്ങി​യ​വ സ​മീ​പ​ഭാ​വി​യി​ൽ ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം ഉ​യ​ർ​ത്താ​ൻ സ​ഹാ​യ​ക​മാ​വു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ ഇംഗ്ലീഷ് ഭാഷാ പരിശീലനം

0
പത്തനംതിട്ട : കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍...

മൂന്നു പോക്സോ കേസുകളിൽ പ്രതിയായ യുവാവ് അന്വേഷിച്ചെത്തിയ പോലീസ് സംഘത്തെ വെട്ടിച്ച് പമ്പയാറ്റിൽ ചാടി...

0
പത്തനംതിട്ട: മൂന്നു പോക്സോ കേസുകളിൽ പ്രതിയായ യുവാവ് പോലീസ് സംഘത്തെ വെട്ടിച്ച്...

കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന് പരാതി

0
കൊല്ലം: കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന് പരാതി. വളവ്പച്ച സ്വദേശി ജിത്ത്...

കെ. സുധാകരൻ ശക്തനായ നേതാവായിരുന്നുവെന്ന് കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ

0
കൊച്ചി: കെ. സുധാകരൻ ശക്തനായ നേതാവായിരുന്നുവെന്ന് കെ കരുണാകരന്റെ മകൾ പത്മജ...