ബംഗളുരു: സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന കര്‍ണാടക സര്‍ക്കാരിന്റെ ശക്തി യോജന പദ്ധതി അടുത്തിടെ നിവില്‍ വന്നിരുന്നു. ഇതിന് വലിയ വാര്‍ത്താപ്രാധാന്യമാണ് ലഭിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം വനിതകള്‍ക്കുള്ള സൗജന്യ ബസ് ടിക്കറ്റ് ലഭിക്കാനായി 58കാരന്‍ ബുര്‍ഖ ധരിച്ചു ബസില്‍ കയറാനെത്തി. ബുര്‍ഖ ധരിച്ചെത്തിയ 58കാരനെ പ്രദേശവാസികള്‍ പിടികൂടി. വ്യാഴാഴ്ച കര്‍ണാടകയിലെ ധാര്‍വാഡ് ജില്ലയിലെ ഒരു ബസ് സ്റ്റോപ്പില്‍നിന്നാണ് ഇയാളെ പിടികൂടിയത്.
ധാര്‍വാഡിലെ ഒരു ബസ് സ്റ്റോപ്പില്‍ ഇരുന്ന യാത്രക്കാരാണ് ബുര്‍ഖ ധരിച്ചെത്തിയയാളെ ശ്രദ്ധിച്ചത്. കാഴ്ചയില്‍ സംശയം തോന്നിയതോടെ അവിടെയുണ്ടായിരുന്നവര്‍ ബുര്‍ഖധരിച്ചയാളെ ചോദ്യം ചെയ്തു. അപ്പോള്‍ താന്‍ സ്ത്രീയല്ലന്നും സമീപവാസിയായ വീരഭദ്രയ്യ എന്ന ആളാണെന്നും ഇയാള്‍ പറഞ്ഞു. ഭിക്ഷാടനത്തിനായാണ് താന്‍ ബുര്‍ഖ ധരിച്ചതെന്ന് ഇയാള്‍ പറഞ്ഞു. എന്നാല്‍ ഇയാള്‍ സ്ഥിരമായി ബുര്‍ഖ ധരിച്ച് നടക്കാറുണ്ടെന്നും, ബസുകളില്‍ സര്‍ക്കരിന്റെ ശക്തി യോജന പ്രകാരം സൗജന്യ ബസ് ടിക്കറ്റ് ലഭിക്കാനാണ് വീരഭദ്രയ്യ ഇങ്ങനെ ചെയ്യുന്നതെന്നും ഇയാളെ അറിയുന്നവര്‍ പറഞ്ഞു.