Thursday, May 8, 2025 3:17 pm

ഇസ്രായേൽ ആക്രമണത്തിൽ 24 മണിക്കൂറിനിടെ ഗാസ്സയിൽ കൊല്ലപ്പെട്ടത് 59 പേർ

For full experience, Download our mobile application:
Get it on Google Play

ഗാസ്സസിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ഇന്നലെ മാത്രം ഗാസ്സയിൽ കൊല്ലപ്പെട്ടത്​ 95പേർ. ഗാസ്സയിൽ ആക്രമണം വിപുലീകരിക്കാനുള്ള പദ്ധതിയിൽ മാറ്റമില്ലെന്ന്​ ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. 20ാം മാ​സ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന ഗാസ്സ അ​ധി​നി​വേ​ശം കൂ​ടു​ത​ൽ വിപുല​പ്പെടുത്താൻ ഇ​സ്രാ​യേ​ൽ ഒ​രു​ങ്ങു​ന്ന​തി​നി​ടെ ഇന്നലെ മാത്രം കൊന്നുതള്ളിയത്​ 95 ഫലസ്തീനികളെ. ഇവരിൽ നല്ലൊരു പങ്കും സ്ത്രീകളും കുട്ടികളുമാണ്​. ദെ​യ്ർ അ​ൽ​ബ​ല​ഹി​ൽ നൂ​റു​ക​ണ​ക്കി​ന് പേ​ർ താമസിച്ച അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലെ ബോം​ബി​ങ്ങി​ൽ ഒ​മ്പ​ത് സ്ത്രീ​ക​ളും മൂ​ന്ന് കു​ട്ടി​ക​ളു​മ​ട​ക്കം 27 പേ​രു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ഗാസ്സ സി​റ്റി​യി​ലെ സ​മാ​ന ആക്രമണത്തി​ൽ 19 പേ​രും കൊ​ല്ല​പ്പെ​ട്ടു. ഗാ​സ്സ പി​ടി​ച്ച​ട​ക്കി നി​യ​ന്ത്ര​ണം സ​മ്പൂ​ർ​ണ​മാ​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ചേർന്ന ഇ​സ്രാ​യേ​ൽ മ​ന്ത്രി​സ​ഭ അംഗീകാ​രം ന​ൽ​കി​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വ​ൻ ആ​ക്ര​മ​ണം. പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ആയിരക്കണ​ക്കി​ന് റി​സ​ർ​വ് ​സൈ​നി​ക​രെ കണ്ടെത്തുന്ന നടപടിയും ഇസ്രായേൽ ആരംഭിച്ചു. ഇതിനിടെ ഗാസ്സയിൽ ഹമാസുമായി വെടിനിർത്തൽ സാധ്യത ഇസ്രായേൽ തള്ളി. ശക്തമായ ആക്രമണ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന്​ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. അതേസമയം ഗാസ്സ വെടിനിർത്തൽ ചർച്ച സംബന്ധിച്ച സുപ്രധാന തീരുമാനം അടുത്ത 24 മണിക്കൂറിനകം ഉണ്ടാകുമെന്ന്​ യുഎസ്​ പ്രസിഡന്‍റ്​ ഡോണാൾഡ്​ ട്രംപ്​ അറിയിച്ചു. ഹ​മാ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള 59 ഇ​സ്രാ​യേ​ലി ബ​ന്ദി​ക​ളി​ൽ 21 പേ​ർ മാ​ത്ര​മാ​ണ് ജീ​വ​നോ​ടെ​യു​ള്ള​തെ​ന്ന്​ കഴിഞ്ഞ ദിവസം ട്രംപ്​ വ്യക്തമാക്കിയിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മന്ത്രി വീണാ ജോര്‍ജിന്‍റെ യുഎസ് യാത്രക്ക് അനുമതി നിഷേധിച്ച് കേന്ദ്രം

0
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് അമേരിക്കയിലെ ലോക പ്രശസ്തമായ...

തകർന്നുകിടക്കുന്ന ചെറിയനാട് റെയിൽവേ അടിപ്പാതയുടെ പണിതുടങ്ങി

0
ചെറിയനാട് : മാവേലിക്കര-കോഴഞ്ചേരി റോഡിൽ തകർന്നുകിടക്കുന്ന ചെറിയനാട് റെയിൽവേ അടിപ്പാതയുടെ...

കേരളത്തിൽ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു

0
കോഴിക്കോട്: കേരളത്തിൽ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം...

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന്റെ നവീകരണത്തിന് അന്തിമ അംഗീകാരമായി

0
ചെങ്ങന്നൂർ : ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന്റെ നവീകരണത്തിന് അന്തിമ അംഗീകാരമായി....