അടൂര്‍ : ബിഷപ്പിന്റെ വേഷത്തിലെത്തി വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ നാലാം പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ചെന്നൈ അണ്ണാ നഗര്‍ സ്വദേശി പോള്‍ ഗ്ലാഡ്‌സണ്‍(53) നെയാണ് കോടതിയില്‍ നിന്നും പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. 2022 ല്‍ പറക്കോട് സ്വദേശിനി ശ്രീലക്ഷ്മി പ്രിയ എസ്.പിള്ളയുടെ കൈയില്‍ നിന്നും വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ സീറ്റ് തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് 59 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച കേസിലാണ് കസ്റ്റഡിയില്‍ വാങ്ങിയത്. സമാന കേസില്‍ തൃശ്ശൂര്‍ വെസ്റ്റ് പോലീസ് കഴിഞ്ഞ ഏഴിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
ഒന്നും രണ്ടും പ്രതികള്‍ ഒളിവിലാണ്. മൂന്നും അഞ്ചും പ്രതികളെ മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. കോളേജിന്റെ ചുമതലവുള്ള ആംഗ്ലിക്കന്‍ ബിഷപ്പാണ് താനെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. കോളേജ് തന്റെ ചുമതലയിലാണെന്നും സീറ്റ് തന്റെ ക്വാട്ടയില്‍ ഉണ്ടെന്നും ഇയാള്‍ പറഞ്ഞ് വിശ്വസിപ്പിക്കുന്നതാണ് പതിവ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി പത്തു കോടിയിലേറെ രൂപയാണ് മെഡിക്കല്‍ സീറ്റിന്റെ പേരില്‍ ഇയാള്‍ തട്ടിയെടുത്തത്. കൊരട്ടി, അങ്കമാലി, പന്തളം, പാല തുടങ്ങിയ സ്‌റ്റേഷനുകളില്‍ പോള്‍ ഗ്ലാഡ്‌സന്റെ പേരില്‍ കേസുകളുണ്ട്. എസ്.എച്ച്.ഒ.ആര്‍.രാജീവ്, എസ്.ഐ.മാരായ പ്രശാന്ത്, സി.കെ.രഘുനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.