ന്യൂഡല്‍ഹി : ഫൈവ് ജി സ്പെക്ട്രം ലേലം മൂന്നാം ദിനത്തിലേക്ക്. രാവിലെ 10 മുതൽ വൈകിട്ട് ആറു വരെ ഓൺലൈൻ ആയാണ് ലേലം നടക്കുക. ഇന്നലെ നാലായിരം കോടി രൂപയുടെ ലേലം വിളിയാണ് നടന്നത്. ഇതോടെ ഒമ്പതാം റൗണ്ട് വരെയുള്ള ലേലം വിളി 1,49,454 കോടി രൂപയിലേക്ക് ഉയർന്നു.
72 ഗിഗാ ഹെർട്സിലേറെ എയർവേവ്സാണ് ലേലത്തിൽ വെക്കുന്നത്. 5ജി ലേലത്തിന്‍റെ ആദ്യ ദിനം റെക്കോർഡ് വിളിയാണ് നടന്നത്. 1.45 ലക്ഷം കോടി രൂപയാണ് ലേലം വിളിച്ചത്. 8000 കോടി രൂപയെന്ന കേന്ദ്ര സർക്കാർ പ്രതീക്ഷിച്ച തുകയെ മറികടക്കുന്നതായിരുന്നു ഇത്. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, അദാനി എന്റര്‍പ്രൈസസ് എന്നി കമ്പനികളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. ആഗസ്ത് ഒന്നോടെ സ്‌പെക്ട്രം ലേലം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ഈ വര്‍ഷം അവസാനത്തോടെ ഫൈവ് ജി സേവനം രാജ്യത്ത് നിലവില്‍ വരുമെന്ന്കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ ഫൈവ് ജി സേവനം രാജ്യത്ത് നിലവില്‍ വരുമെന്നും മന്ത്രി അറിയിച്ചു. 700 മെഗാ ഹെര്‍ട്‌സിലും ലേലം നടന്നതായും മന്ത്രി പറഞ്ഞു.