ഇടുക്കി : ഇടുക്കിയില്‍ അഞ്ച് വയസുകാരന് ക്രൂരമര്‍ദനമേറ്റതായി പരാതി. ഉണ്ടപ്ലാവ് എന്ന സ്ഥലത്താണ് സംഭവം. അസം സ്വദേശികളായ ദമ്പതികളുടെ മകനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ പിതൃസഹോദരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മര്‍ദനത്തില്‍ കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലേല്‍ക്കുകയും ആന്തരിക രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. തൊടുപുഴ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്തു. വീണ് പരുക്കേറ്റെന്നു പറഞ്ഞാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. പോലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് മര്‍ദന വിവരം പുറത്തുവന്നത്.