ചെന്നൈ : ഉന്തുവണ്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഞ്ചു വയസുകാരന്റേത് പട്ടിണി മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുട്ടിയുടെ വയറ്റിൽ ഭക്ഷണമില്ലായിരുന്നെന്നും പട്ടിണികൊണ്ടോ നിർജലീകരണം കൊണ്ടോ ആകാം മരണം സംഭവിച്ചതെന്നും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. വിഴുപുരം – ചെന്നൈ ദേശിയപാതയിലാണ് ബുധനാഴ്ച ഉന്തുവണ്ടിയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ അവകാശികളായി ആരും രംഗത്തുവന്നിട്ടില്ല. കുട്ടിയെ തിരിച്ചറിയാൻ അധികൃതർ അന്വേഷണം ഊർജിതപ്പെടുത്തിയിരിക്കുകയാണ്. കുട്ടിയ കൊലപ്പെടുത്തി ഉപേക്ഷിച്ചതാകുമെന്നായിരുന്നു പ്രാഥമിക നിഗമനം.
ഉന്തുവണ്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഞ്ചു വയസുകാരന്റേത് പട്ടിണി മരണം
RECENT NEWS
Advertisment