ദമാസ്കസ് : സിറിയയുടെ തലസ്ഥാനത്ത് ഷിയാ മുസ്ലിം ആരാധനാലയത്തിന് സമീപം ബോംബ് ആക്രമണം. ആറ് പേർ കൊല്ലപ്പെട്ടതായും 20ൽ അധികം പേർക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സിറിയയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ഷിയ തീർഥാടന കേന്ദ്രമായ സയീദ സെയ്‌നബ് മഖ്ബറക്ക് സമീപം മോട്ടോർ സൈക്കിൾ പൊട്ടിത്തെറിച്ചാണ് ആക്രമണം ഉണ്ടായതെന്ന് മന്ത്രാലയം അറിയിച്ചു. ഭീകരരുടെ ബോംബാക്രമണമാണ് നടന്നതെന്നാണ് അധികൃതർ പറയുന്നത്. ഷിയാ മുസ്ലിം സ്ഥാപകനായ ഇമാം ഹുസൈന്റെ അനുസ്മരണത്തിന് മുന്നോടിയായാണ് ദമാസ്കസിന്റെ തെക്ക് ഭാഗത്തായി മാരകമായ സ്ഫോടനം നടന്നത്. അജ്ഞാതര്‍ ടാക്‌സിയില്‍ സ്ഥാപിച്ച ബോംബാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് സ്റ്റേറ്റ് ടെലിവിഷൻ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഷിയാ ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ടതും10 ദിവസം നീണ്ടു നില്‍ക്കുന്നതുമായ ആശുറ അനുസ്മരണ പരിപരിടിയോടനുബന്ധിച്ച് മഖ്ബറക്ക് ചുറ്റും സുരക്ഷാ നടപടികള്‍ അധികൃതര്‍ കര്‍ശനമാക്കിയിരുന്നു.
2011-ൽ രാജ്യത്ത് ആഭ്യന്തരയുദ്ധത്തിനിടെ ഉണ്ടായ ബോംബ് സ്‌ഫോടനങ്ങളിൽ സയീദ സെയ്‌നബ് മഖ്ബറ തകർന്നിരുന്നു. തുടർന്നാണ് സുരക്ഷ കർശനമാക്കിയത്. ഇറാൻ, ലെബനീസ്, ഇറാഖി സൈന്യവുമാണ് മസ്ജിദ് സമുച്ചയം സംരക്ഷിച്ചിരുന്നത്. സമീപ വർഷങ്ങളിൽ ആക്രമണങ്ങൾ കുറഞ്ഞതിനെ തുടർന്ന് ചില സുരക്ഷാ നടപടികളിൽ ഇളവ് വരുത്തുകയായിരുന്നു. 2016 ഫെബ്രുവരിയിൽ മഖ്ബറയിൽ നിന്ന് 400 മീറ്റർ അകലെയായി നടന്ന ഇരട്ട ചാവേർ ആക്രമണത്തിൽ 134 പേർ കൊല്ലപ്പെട്ടിരുന്നതായി ഇസ്ലാമിക് സ്റ്റേറ്റ് സായുധ സംഘം പറഞ്ഞു. ഏതാനും ആഴ്ചകൾക്ക് മുമ്പ് വന്യജീവി സങ്കേതത്തിന് സമീപം നടന്ന ട്രിപ്പിൾ സ്ഫോടനത്തിലും കുറഞ്ഞത് 70 പേരുടെ ജീവൻ പൊലിഞ്ഞുവെന്നും സംഘം പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033