കോഴിക്കോട് : സിവിക് ചന്ദ്രന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ കോടതി വിധി ഇന്ന്. കോഴിക്കോട് ജില്ലാ കോടതിയാണ് വിധി പറയുക. 2021 ഏപ്രിലില്‍ കൊയിലാണ്ടിയില്‍ വച്ച് യുവ എഴുത്തുകാരിയെ പീഡിപ്പിച്ചു എന്നാണ് കേസ്. പ്രായവും കടുത്ത ആരോഗ്യ പ്രശ്‌നങ്ങളും പരിഗണിച്ച് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ് സിവിക് ചന്ദ്രന്റെ വാദം. പ്രതിയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പീഡനത്തിനിരയായ യുവ എഴുത്തുകാരിയും കോടതിയെ സമീപിച്ചിരുന്നു.
വടകര ഡിവൈഎസ് പി യാണ് കേസ് അന്വേഷിക്കുന്നത്.സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികാതിക്രമം, പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. സിവിക് ചന്ദ്രനെതിരെ സമാനമായ മറ്റൊരു കേസെടുത്ത കാര്യവും പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്.