മലപ്പുറം : കെഎസ്ആര്‍ടിസി ബസില്‍ ആറു വയസുകാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച ആളെ അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ സ്വദേശി ബിജുവിനെ ആണ് കോഴിക്കോട് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് തൃശൂര്‍ – കണ്ണൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസില്‍ യാത്ര ചെയ്യുകയായിരുന്ന കുട്ടിയെ പ്രതി ഉപദ്രവിക്കാന്‍ ശ്രമിച്ചത്. സീറ്റില്‍ ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയുടെ കയ്യില്‍ ഇരുന്ന കുട്ടിയ ഇയാള്‍ കടന്നുപിടിച്ചെന്നാണ് യാത്രക്കാര്‍ പറയുന്നത്. ബസില്‍ നല്ല തിരക്കുണ്ടായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെയും യാത്രക്കാരുടെയും മൊഴി പോലീസ് ശേഖരിച്ചു.
ആറു വയസ്സുകാരിയെ ബസ്സില്‍ വെച്ച് പീഢിപ്പിക്കാന്‍ശ്രമം അറസ്റ്റ്
RECENT NEWS
Advertisment