ലുധിയാന : ആറ് വയസുള്ള ആണ്‍കുട്ടി കുഴല്‍കിണറില്‍ വീണു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ ജില്ലയിലെ ദസൂയ സബ്ഡിവിഷനു കീഴിലുള്ള ഗ്രാമത്തില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം.
ആറുവയസ്സുള്ള ആണ്‍കുട്ടിയാണ് 100 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണത്. സംഭവത്തെ തുടര്‍ന്ന് ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
ജില്ലാ ഭരണകൂടം സൈനിക വിഭാഗത്തെയും സംഭവസ്ഥലത്തേക്ക് വിളിച്ചിട്ടുണ്ട്. വയലില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഇതിനിടെ തെരുവുനായ്ക്കളെ കണ്ട് കുട്ടി കുഴല്‍ക്കിണറിന് മുകളില്‍ കയറി. കുഴല്‍ക്കിണര്‍ ചണച്ചാക്കുകൊണ്ട് മൂടിയിരുന്നുവെങ്കിലും കുട്ടിയുടെ ഭാരം താങ്ങാനാവാതെ കിണറ്റിലേക്ക് വീഴുകയായിരുന്നു. കുടിയേറ്റ തൊഴിലാളികളുടെ കുടുംബമാണ് കുട്ടിയുടേത്.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ജില്ലാ ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു.’ഹോഷിയാര്‍പൂരില്‍ ഹൃത്വിക് എന്ന ആറു വയസ്സുള്ള ആണ്‍കുട്ടി കുഴല്‍ക്കിണറില്‍ വീണു. ജില്ലാ ഭരണകൂടവും പ്രാദേശിക എംഎല്‍എയും അവിടെ ഉണ്ടായിരുന്നു, രക്ഷാപ്രവര്‍ത്തനം നടക്കുന്നു. ഞാന്‍ ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു,’ എന്ന് മാന്‍ ട്വീറ്ററില്‍ പറഞ്ഞു.