Thursday, April 17, 2025 5:05 pm

7 എണ്ണം സംബന്ധിച്ച് പരാതി നൽകി,13 എണ്ണം സംബന്ധിച്ച പരാതി കൂടി നൽകും ; ഇവിഎം ക്രമക്കേട് അന്വേഷിക്കണമെന്ന് കെസി

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഹരിയാന തെരഞ്ഞെടുപ്പിൽ 20 നിയോജക മണ്ഡലങ്ങളിൽ നടന്ന ഇവിഎം ക്രമക്കേട് അന്വേഷിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടുവെന്ന് കോൺ​ഗ്രസ് നേതാവ് കെസി വേണുഗോപാൽ. 7 എണ്ണം സംബന്ധിച്ച് പരാതി നൽകി. 13 എണ്ണം സംബന്ധിച്ച പരാതി കൂടി നൽകും. ഈ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം മരവിപ്പിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടതായും കെസി വേണു​ഗോപാൽ പറഞ്ഞു. ഇവിഎം സംബന്ധിച്ചുള്ള പരാതിയുമായി കോൺഗ്രസ് നേതാക്കളായ കെസി വേണുഗോപാൽ ഉൾപ്പെടെയുള്ളവരാണ് കമ്മീഷനിലെത്തിയത്.

പരാതി പരിശോധിക്കാമെന്നു മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയത്. അതിനപ്പുറത്തേക്ക് ശക്തമായ നടപടി വേണമെന്നും കെസി വേണു​ഗോപാൽ പറഞ്ഞു. പരാജയം മറയ്ക്കാനായി പരാതി നൽകുന്നു എന്ന ആരോപണത്തിനോടും കെസി മറുപടി നൽകി. അന്വേഷണം നടത്തി തെളിയിക്കട്ടെയെന്നായിരുന്നു കെസിയുടെ പ്രതികരണം. വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ, കോൺ​ഗ്രസ് നേതാക്കൾ മല്ലികാർജുൻ ഖർ​ഗെയുടെ വീട്ടിൽ യോ​ഗം ചേർന്നിരുന്നു. രാഹുൽ ​ഗാന്ധി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവരാണ് യോ​ഗത്തിൽ പങ്കെടുത്തത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നീറ്റ് പി.ജി 2025 പരീക്ഷ തിയതി പ്രഖ്യാപിച്ചു ; മേയ് ഏഴ് വരെ അപേക്ഷിക്കാം

0
ന്യൂഡല്‍ഹി: മെഡിക്കല്‍ പി.ജി പ്രവേശനത്തിനുള്ള നീറ്റ് പി.ജി 2025 പരീക്ഷ തിയതി...

കൊല്ലം പുനലൂരിൽ നാല് ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

0
കൊല്ലം: കൊല്ലം പുനലൂരിൽ നാല് ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. പുനലൂർ...

ഈരാറ്റുപേട്ട-വാഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം ; ഒരു മരണം

0
കോട്ടയം: കോട്ടയം ഈരാറ്റുപേട്ട-വാഗമൺ റോഡിൽ ട്രാവലർ മറിഞ്ഞുണ്ടായ അപകത്തിൽ ഒരാൾ മരിച്ചു....

എത്ര കോടികൾ ചെലവഴിച്ച് ആർഭാടം വാരി വിതറിയാലും ഭരണപരാജയത്തിന്റെ ദുർഗന്ധത്തെ മറയ്ക്കാനാവില്ലെന്ന് രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻറെ നാലാം വാർഷികത്തിന്റെ പ്രചാരണ ധൂർത്തിന് 26 കോടി...