വിമാനയാത്രക്കാർക്ക് ഉപകാരപ്പെടുന്ന പുതിയ ഫീച്ചർ പരിജയപ്പെടുത്തി ഗൂഗിൾ. കുറഞ്ഞ വിലയ്ക്ക് വിമാനടിക്കറ്റുകൾ ലഭ്യമാക്കുന്ന ഗൂഗിൾ ഫ്ലൈറ്റ്സ് ഇൻസൈറ്റുകൾ എന്ന ഫീച്ചറാണ് പുതിയതായി ഗൂഗിൾ പരിജയപ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ ഫ്ലൈറ്റ് ടിക്കറ്റ് ഹിസ്റ്ററി ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പുതിയ ഫീച്ചർ പ്രവർത്തിക്കുന്നത്. ഉപഭോക്താക്കൾക്ക് യാത്ര ചെയ്യാൻ അനുയോജ്യമായ സമയവും ഈ ഫീച്ചർ വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കൾക്ക് താങ്ങാനാകുന്ന വിലയ്ക്ക് ഫ്ലൈറ്റ് ടിക്കറ്റുകൾ ഒരുക്കുന്നു എന്നതാണ് ഈ ഫീച്ചറിന്റെ ഏറ്റവും വലിയ പ്രത്യേകത. ആളുകളുടെ സർച്ചിൽ ഉള്ള നിലവിലെ വിലകൾ അതേ റൂട്ടിലെ മുൻകാല ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണോ സാധാരണയാണോ ഉയർന്നതാണോ എന്നും ഈ ഫീച്ചർ വഴി അറിയാൻ സാധിക്കുന്നതാണ്. ഇപ്പോൾ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യണോ അതോ വില കുറയുന്നത് വരെ കാത്തിരിക്കണോ എന്ന നിർദേശങ്ങളും ഇവർ നൽകുന്നതാണ്.
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ആ തിരഞ്ഞെടുപ്പ് എളുപ്പമാക്കുന്നതിന് അപ്‌ഗ്രേഡ് ചെയ്ത ചില ഫീച്ചറുകൾ ഈ ആഴ്ച മുതൽ ഞങ്ങൾ ലഭ്യമാകുന്നു. വിശ്വസനീയമായ ട്രെൻഡ് ഡാറ്റയുള്ള സർച്ചുകൾക്കായി, നിങ്ങൾ തിരഞ്ഞെടുത്ത തീയതികളും ലക്ഷ്യസ്ഥാനവും ബുക്ക് ചെയ്യുന്നതിനുള്ള വിലകൾ സാധാരണയായി ഏറ്റവും താഴ്ന്നത് എപ്പോഴാണെന്ന് നിങ്ങൾക്ക് കാണാൻ സാധിക്കും.’ ഗൂഗിളിന്റെ പുതിയ ഫീച്ചറിനെക്കുറിച്ചുള്ള ബ്ലോഗ് പോസ്റ്റിൽ പറയുന്നു. തുടർച്ചയായി വിമാനങ്ങളിൽ യാത്ര ചെയ്യുവന്നവർക്ക് ഏറെ ഉപകാരപ്പെടുന്ന ഫീച്ചറാണിത്. ഈ ഫീച്ചർ ഉപയോഗിച്ചാൽ നിങ്ങളുടെ യാത്രയ്ക്ക് രണ്ട് മാസം മുമ്പ് തന്നെ ഇതിനായുള്ള അറിയിപ്പുകൾ ഗൂഗിൾ നിങ്ങൾക്ക് നൽകുന്നതാണ്. ആയതിനാൽ തന്നെ യാത്രക്കാർക്ക് മികച്ച തീരുമാനം എടുക്കാൻ പുതിയ ഫീച്ചർ ഉപകാരപ്പെടും എന്നാണ് ഗൂഗിൾ പ്രതീക്ഷിക്കുന്നത്. ഈ ആഴ്ച തന്നെ പുതിയ ഫീച്ചർ ജനങ്ങളിലേക്ക് എത്തിക്കാനാണ് ഗൂഗിൾ ശ്രമിക്കുന്നത്. യാത്രകൾ മുൻകൂട്ടി കണ്ട് പദ്ധതികൾ തയ്യാറാക്കുന്നവർക്കായിരിക്കും ഈ ഫീച്ചർ കൂടുതലായി ഉപകാരപ്പെടുക.
ഉദാഹരണത്തിന് ഫെബ്രുവരിയിൽ യാത്ര പോകാൻ ഉള്ളവരാണ് നിങ്ങൾ എങ്കിൽ ഇന്ന് മുതൽ ഫെബ്രുവരി വരെ ഉള്ള ദിവസങ്ങളിൽ ഏത് സമയത്താണ് ടിക്കറ്റ് നിരക്ക് ഏറ്റവും കുറവ് എന്ന് ഈ ഫീച്ചർ നിങ്ങളെ അറിയിക്കും. അല്ലെങ്കിൽ നിങ്ങൾ ഫ്ലെക്‌സിബിൾ യാത്രയ്‌ക്ക് തയ്യാറാണെങ്കിൽ അടുത്ത മൂന്ന് മുതൽ ആറ് മാസത്തേക്കുള്ള ഡീലുകളെക്കുറിച്ചുള്ള അലേർട്ടുകളും ലഭിക്കുന്നതാണ്. ഇതിൽ ഏത് തിയതിയും ടിക്കറ്റ് എടുക്കാനായി ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. നിങ്ങൾക്ക് ഈ പുതിയ ഫീച്ചർ ലഭിക്കുന്നതിനായി നിങ്ങൾ നിങ്ങളുടെ ജിമെയിൽ അക്കൗണ്ട് ലോഗ് ഇൻ ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. ഈ ഫീച്ചറിന്റെ മറ്റൊരു പ്രധാന സവിശേഷതായണ് വില ഗ്യാരണ്ടി. ചില പ്രത്യേക ഫ്ലൈറ്റുകളിൽ നിങ്ങൾക്കായി വില ഗ്യാരണ്ടിയുടെ ബാഡ്ജ് കാണാൻ സാധിക്കുന്നതാണ്. ഇതിനർത്ഥം നിങ്ങൾ ഇപ്പോൾ കാണുന്ന നിരക്ക് ഇനി യാത്രയ്ക്ക് മുമ്പ് കുറയാവൻ സാധ്യത ഇല്ല എന്നാണ്.
നിങ്ങൾ ഈ ഫ്ലൈറ്റുകളിലൊന്ന് ബുക്ക് ചെയ്യുമ്പോൾ യാത്ര പുറപ്പെടുന്നതിന് മുമ്പ് ഗൂഗിൾ എല്ലാ ദിവസവും ഇതിന്റെ നിരക്ക് നിരീക്ഷിക്കും. വില കുറയുന്ന ദിവസങ്ങളിൽ ഗൂഗിൾ പേ വഴി ഗൂഗിൾ ഈ പണം നിങ്ങൾക്ക് തിരികെ തരുന്നതാണ്. ക്രിസ്തുമസ് ഹോളിഡേകൾക്കായി ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാനുള്ള ഏറ്റവും നല്ല സമയം ഒക്‌ടോബർ ആദ്യമാണെന്നും ഗൂഗിൾ സൂചനകൾ തരുന്നുണ്ട്. ഫ്ലൈറ്റിന്റെ ടേക്ക്ഓഫിന് 54-78 ദിവസം മുമ്പ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതും സാമ്പത്തികമായി ലാഭം ഉണ്ടാക്കുന്ന ശീലങ്ങളിൽ ഒന്നാണ്. യുഎസിൽ നിന്ന് യൂറോപിലേക്ക് സഞ്ചരിക്കുന്ന ഒരാൾക്ക് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം പുറപ്പെടുന്നതിന് 72 ദിവസം മുമ്പ് ബുക്ക് ചെയ്യുന്നതാണെന്നും ഗൂഗിൾ പറയുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033