Friday, May 9, 2025 7:00 am

അനുമതി വാങ്ങാതെ 73 മരങ്ങൾ വെട്ടി, തലപ്പുഴ മരംമുറിയിൽ 3 വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ

For full experience, Download our mobile application:
Get it on Google Play

കൽപ്പറ്റ: അനുമതി വാങ്ങാതെ 73 മരങ്ങൾ വെട്ടിയ തലപ്പുഴ മരംമുറിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ഡി എഫ് ഒ. ചീഫ് കൺസർവേറ്റർ ഓഫീസർക്ക് നൽകിയ റിപ്പോർട്ടിലാണ് മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്. അനുമതി വാങ്ങാതെ 73 മരങ്ങൾ വെട്ടിയതിലാണ് നടപടി. സോളാർ ഫെൻസിങ് സ്ഥാപിക്കാനെന്ന മറവില്‍ തലപ്പുഴ വനത്തിനുള്ളിലെ മരങ്ങള്‍ കൂട്ടമായി വെട്ടിവെളുപ്പിച്ച നടപടിക്കെതിരെ പ്രതിഷേധം ഉയരുകയാണ്. സംഭവം രാഷ്ട്രീയമായി കൂടി മാറിയതോടെ വനം മന്ത്രി വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ചീഫ് വിജിലൻസ് ഓഫീസറോട് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാൻ വനം മന്ത്രി ആവശ്യപ്പെട്ടു. ഇതിനിടെയാണ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് നോർത്ത് വയനാട് ഡിഎഫ്ഒ ഫോറസ്റ്റ് ചീഫ് കണ്‍സർവേറ്റർക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിക്ക് ശുപാര്‍ശ ചെയ്ത് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ ഡിഎഫ്ഒയുടെ നിര്‍ദേശപ്രകാരമുള്ള അന്വേഷണത്തിന് പുറമെ ഫോറസ്റ്റ് വിജിലന്‍സ് വിഭാഗത്തിന്‍റെയും അന്വേഷണം നടക്കുന്നുണ്ട്. മുറിച്ച മരങ്ങള്‍ മുഴുവനായും തലപ്പുഴയിലെ വനം വകുപ്പ് ഓഫിസിലുണ്ടോയെന്ന പരിശോധനയും നടക്കുന്നുണ്ട്. തലപ്പുഴ മരംമുറിയില്‍ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി ഡിഎഫ്ഒ ഓഫീസിലേക്ക് ഇന്ന് മാർച്ച് നടത്തി. വനത്തില്‍ വിറകെടുക്കുന്നവർക്കെതിരെ പോലും കുറ്റം ചുമത്തുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ ചെയ്ത് കുറ്റത്തിന് കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വയനാട് യുവമോർച്ചയും സംഭവത്തില്‍ വനംവകുപ്പിനെ കുറ്റപ്പെടുത്തി. അനുമതി ഇല്ലാതെ മരം മുറിച്ചതിനെ പുറമെ വനംവകുപ്പ് ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന തടികളുടെ എണ്ണത്തില്‍ കുറവുണ്ടെന്ന് കൂടി കണ്ടെത്തിയാല്‍ കടുത്ത നടപടിക്കാകും വഴിയൊരുങ്ങുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രകോപനം തുടര്‍ന്നാൽ ഇതിലും കടുത്ത തിരിച്ചടി നൽകാൻ തയാറെടുത്ത് ഇന്ത്യ

0
ഡൽഹി : പാകിസ്ഥാൻ ഇനിയും പ്രകോപനം തുടര്‍ന്നാൽ ഇതിലും കടുത്ത തിരിച്ചടി...

പാകിസ്താന്റെ പ്രധാന നാവിക താവളങ്ങളിൽ മിസൈൽ ആക്രമണം നടത്തി ഐഎന്‍എസ് വിക്രാന്ത്

0
ഇസ്ലാമാബാദ്: പാകിസ്താന്റെ പ്രധാന നാവിക താവളങ്ങളിൽ മിസൈൽ ആക്രമണം നടത്തി ഇന്ത്യൻ...

എസ്.എസ്.എൽ.സി പരീക്ഷാഫലപ്രഖ്യാപനം ഇന്ന്

0
തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്. വൈകിട്ട് മൂന്നു മണിക്ക് വിദ്യഭ്യാസമന്ത്രി...

ട്രെയ്‌ലർലോറി നിയന്ത്രണംവിട്ട് വാഹനങ്ങളിലിടിച്ച് അപകടം ; പിഞ്ചുകുഞ്ഞുള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

0
മലപ്പുറം : എടരിക്കോട് മമ്മാലിപ്പടിയില്‍ ട്രെയ്‌ലർലോറി നിയന്ത്രണംവിട്ട് വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തില്‍ പിഞ്ചുകുഞ്ഞുള്‍പ്പെടെ...