Saturday, May 3, 2025 6:58 am

നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് എങ്ങനെ സുരക്ഷിതമാക്കാം ?

For full experience, Download our mobile application:
Get it on Google Play

ഓഗസ്റ്റ് മാസത്തിൽ ഇന്ത്യയിൽ 74 ലക്ഷത്തിലധികം അക്കൗണ്ടുകൾ മരവിപ്പിച്ചതായി വാട്സ്ആപ്പ്. റിപ്പോർട്ട് ചെയ്യപ്പെട്ട അക്കൗണ്ടുകൾക്കെതിരെ സ്വീകരിച്ച നടപടിയുടെ ഭാ​ഗമായാണ് ഈ അക്കൗണ്ട് മരവിപ്പിക്കൽ. 2021ലെ ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി ഗൈഡ്‌ലൈനുകളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) നിയമം അനുസരിച്ചായിരുന്നു ഈ നടപടി. പ്ലാറ്റ്ഫോം തന്നെയാണ് ഈ കണക്ക് വിവരങ്ങൾ പുറത്ത് വിട്ടത്. ഓഗസ്റ്റ് 1 നും 31 നും ഇടയിൽ 7,420,748 ഇന്ത്യൻ അക്കൗണ്ടുകൾ വാട്ട്‌സ്ആപ്പ് നിരോധിച്ചതായി ആണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇതിൽ തന്നെ മെറ്റയുടെ അനുവാദം കൂടാതെ വാട്സ്ആപ്പ് നേരിട്ട് നിരോധിച്ചത്. 3,506,905 ഇന്ത്യൻ അക്കൗണ്ടുകൾ ആണ്. ഇതിൽ ഭൂരിഭാ​ഗം അക്കൗണ്ടുകളും വാട്സ്ആപ്പിന്റെ നിയമം ലംഘിച്ചുകൊണ്ട് പ്രവർത്തിക്കുന്നവയായിരുന്നു. പുതിയ നടപടി വാട്സ്ആപ്പിന്റെ സുരക്ഷയും സമഗ്രതയും വർധിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

മറ്റ് ഉപഭോക്താക്കളുടെ പക്കൽ നിന്ന് വാട്സ്ആപ്പിന് ഈ മാസം 14,767 പരാതികളാണ് ലഭിച്ചത്. ഇതിൽ 17 അക്കൗണ്ടുകൾക്കെതിരെ പ്ലാറ്റ്ഫോം നടപടിയെടുത്തു. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിക്കുന്നത് എന്ന കാര്യവും വാട്സ്ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്. പ്ലാറ്റ്‌ഫോമിൽ മറ്റുള്ളവർക്ക് ദോഷകരമായി പ്രവർത്തിക്കുന്ന അക്കൗണ്ടുകൾക്കെതിരെയായിരിക്കും വാട്സ്ആപ്പ് നടപടി സ്വീകരിക്കുന്നത്. ഇത്തരം അക്കൗണ്ടുകൾ കണ്ടെത്തുന്നതിന് വാട്സ്ആപ്പിൽ പ്രത്യേക വിഭാ​ഗം തന്നെ പ്രവർത്തിക്കുന്നുണ്ട്.

മൂന്ന് വിഭാ​ഗങ്ങളിലായി പഠനം നടത്തിയാണ് ഇത്തരം സ്പാം അക്കൗണ്ടുകൾ വാട്സ്ആപ്പ് കണ്ടെത്തുന്നത്. രജിസ്ട്രേഷൻ, സന്ദേശമയയ്‌ക്കൽ, ഉപയോക്തൃ റിപ്പോർട്ടുകളുടെയും ബ്ലോക്കുകളുടെയും രൂപത്തിൽ സ്വീകരിക്കുന്ന നെഗറ്റീവ് ഫീഡ്‌ബാക്കിനുള്ള പ്രതികരണം എന്നിവയാണ് ഈ മൂന്ന് വിഭാ​ഗങ്ങൾ. വാട്സ്ആപ്പിന്റെ ടീമും സിസ്റ്റവും ഇത്തരം അക്കൗണ്ടുകളെ നിരന്തരം നിരീക്ഷിച്ചുകൊണ്ട് ഇരിക്കുന്നുണ്ട്. ഒരു ഘട്ടം എത്തുമ്പോൾ ഇത്തരം അക്കൗണ്ടുകൾക്ക് നേരെ നടപടി സ്വീകരിക്കുന്നതാണ്. പ്ലാറ്റ്ഫോമിലെ മറ്റ് ഉപഭോക്താക്കളുടെ സുരക്ഷ വർധിപ്പിക്കാൻ ഈ നടപടി സഹായിക്കുന്നു.

വിവിധ സമ്മാന വാ​ഗ്ദാനങ്ങൾ ഉപഭോക്താക്കൾക്ക് നൽകി പ്രവർത്തിക്കുന്ന നിരവധി വാട്സ്ആപ്പ് ആക്കൗണ്ടുകളും ഇപ്പോൾ നിരവധി ഉണ്ട്. ഇതിൽ ഭൂരിഭാ​ഗം ആക്കൗണ്ടുകളുടെയും ലക്ഷ്യം ഡാറ്റ മോഷണം ആണ്. മറ്റ് ഉപഭോക്താക്കളുമായി ചാറ്റ് ചെയ്യുമ്പോൾ ഇത് ​ഗിവ് എവെ കണ്ടസ്റ്റന്റ് ആണെന്നും മികച്ച സമ്മാനങ്ങൾ ലഭിക്കും എന്ന് വാ​ഗ്ദാനം ചെയ്ത് ഇവരുടെ വ്യക്തി​ഗത വിവരങ്ങൾ ഇവർ മോഷ്ടിച്ചെടുക്കുന്നു. ആയതിനാൽ ഇത്തരം അക്കൗണ്ടുകളോടും ഉപഭോക്താക്കള്‍ ജാ​ഗ്രത പാലിക്കേണ്ടതുണ്ട്. ചില പ്രത്യേക ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന ആക്കൗണ്ടുകളെയും ഉപഭോക്താക്കൾ സൂക്ഷിക്കേണ്ടതാണ്. ഇത്തരത്തിൽ പ്രത്യേകം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് അടക്കമുള്ള സ്വകാര്യ വിവരങ്ങൾ അടക്കം തട്ടിപ്പുകാർ സ്വന്തമാക്കുന്നതാണ്.

​ഗൂ​ഗിൾ പ്ലേസ്റ്റോർ, ആപ്പിൾ സ്റ്റോർ എന്നിവയിൽ നിന്ന് മാത്രം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ ഉപഭോക്താക്കൾ ശ്രമിക്കുക. വാട്സ്ആപ്പിൽ നടക്കുന്ന മറ്റൊരു തരം തട്ടിപ്പാണ് അജ്ഞാത വിദേശ നമ്പറുകളിൽ നിന്നുള്ള കോളുകൾ. ഇത്തരം കോളുകളോട് പ്രതികരിക്കാതെയിരിക്കുന്നതാണ് നല്ലത് എന്ന് വാട്സ്ആപ്പ് ഓർമ്മപ്പെടുത്തുന്നു. ഇത്തരം കോളുകൾ ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷൻ ഇപ്പോൾ വാട്സ്ആപ്പ് അവതരിപ്പിച്ചുട്ടുണ്ട്. മറ്റൊരു തരം തട്ടിപ്പുകളാണ് ലിങ്കുകൾ അയച്ചുള്ള തട്ടിപ്പുകൾ. അജ്ഞാതർ അയയ്ക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കുക. മാത്രമല്ല മുകളിൽ പറഞ്ഞിരിക്കുന്ന തരത്തിലുള്ള അക്കൗണ്ടുകൾ ശ്രദ്ധിയിൽ പെട്ടാൽ റിപ്പോർട്ട് ചെയ്യാനും ഉപഭോക്താക്കൾ മറക്കരുത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മലയാള സിനിമയിലെ പ്രമുഖനടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ

0
കൊച്ചി : മലയാള സിനിമയിലെ പ്രമുഖനടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്ന്...

പി.​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഒ​പ്പു​വെ​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​കു​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

0
ന്യൂ​ഡ​ൽ​ഹി : പി.​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഒ​പ്പു​വെ​ച്ചി​ല്ലെ​ങ്കി​ൽ കേ​ര​ള​ത്തി​ന് ത​ട​ഞ്ഞു​വെ​ച്ച സ​മ​ഗ്ര...

താ​ജ്മ​ഹ​ലി​ന്റെ അ​ഞ്ച് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ മ​രം മു​റി​ക്കു​ന്ന​തി​ന് സു​പ്രീം​കോ​ട​തി​യു​ടെ മു​ൻ​കൂ​ർ അ​നു​മ​തി വേ​ണം

0
ന്യൂ​ഡ​ൽ​ഹി : താ​ജ്മ​ഹ​ലി​ന്റെ അ​ഞ്ച് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ മ​രം മു​റി​ക്കു​ന്ന​തി​ന് സു​പ്രീം​കോ​ട​തി​യു​ടെ...

സംസ്ഥാനത്ത് ആദ്യത്തെ സൈബര്‍ കുറ്റകൃത്യ കേസ് രജിസ്റ്റര്‍ ചെയ്ത് സിബിഐ

0
കൊച്ചി: സംസ്ഥാനത്ത് ആദ്യത്തെ സൈബര്‍ കുറ്റകൃത്യ കേസ് രജിസ്റ്റര്‍ ചെയ്ത് സിബിഐ(സെന്‍ട്രല്‍...