നെടുമങ്ങാട് : കളിക്കുന്നതിനിടെ 7 -ാം ക്ലാസുകാരന്‍ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു. നെടുമങ്ങാട് വലിയമല പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാണിക്യപുരം കുറങ്ങണo കോട് തോട്ടരിക്കത്ത് വീട്ടില്‍ സിന്ധുവിന്‍റെ മകന്‍ സൂരജ് (13) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 3 മണിക്കാണ് സംഭവം. സൂരജിനെ രക്ഷിക്കാന്‍ ചെന്ന സൂരജിന്റെ അമ്മുമ്മ പുഷ്പ (60) കുഴിയില്‍ വീണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സൂരജിനെ ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. മാണിക്യപുരം സെന്റ് തേരസസ് യു പി.എസ് സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് സൂരജ്.
കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി ഏഴാം ക്ലാസുകാരന്‍ മരിച്ചു
RECENT NEWS
Advertisment