കൊച്ചി : താരസംഘടനയായ അമ്മ 8.34 കോടി രൂപ ജി.എസ്.ടി ടേൺ ഓവർ മറച്ചുവെച്ചു. ജി.എസ്.ടി വകുപ്പിന്‍റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 2018-2022 കാലയളവിലെ അമ്മയുടെ അക്കൗണ്ടിലാണ് ക്രമക്കേട്. നികുതിയും പലിശയും പിഴയുമായി അമ്മ നാല് കോടി രൂപ അടക്കണം. തുക അടക്കാൻ അമ്മക്ക് ജി.എസ്.ടി ഇന്റിമേഷൻ നോട്ടീസ് നൽകി. 2017ൽ ജി.എസ്.ടി ആരംഭിച്ചിട്ടും അമ്മ രജിസ്‌ട്രേഷൻ എടുത്തത് 2022 ലാണ്. ജി.എസ്.ടി വകുപ്പ് സമൺസ് നൽകിയ ശേഷമാണ് അമ്മ രജിസ്‌ട്രേഷൻ എടുക്കാൻ തയ്യാറായത്. ജി.എസ്.ടി എടുക്കാതെ അമ്മ അഞ്ച് വർഷം ഇടപാടുകൾ നടത്തിയതായാണ് ജി.എസ്.ടി വകുപ്പിന്‍റെ കണ്ടെത്തൽ.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.