എറണാകുളം: കോവിഡ് ബാധിച്ച് എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത് എട്ടു രോഗികള്‍. ആശുപത്രി പത്രക്കുറിപ്പിലാണ് വിവരം അറിയിച്ചത്.
ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ കഴിയുന്ന രോഗികള്‍
1) ചെല്ലാനം സ്വദേശിനി (74) ന്യുമോണിയ മൂലം ഗുരുതരമായി ഐസിയുവില്‍.
2) വടുതല സ്വദേശിനി (53) ഐസിയുവില്‍. കോവിഡ് പരിശോധന ഫലം പോസിറ്റീവ്.
3) നീണ്ടകര സ്വദേശി (35) ഗുരുതരമായി ഐസിയുവില്‍ തുടരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് പരിശോധന ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
4) പെരുമ്പാവൂര്‍ സ്വദേശി (73) എറണാകുളം ജനറല്‍ ആശുപത്രിയില്‍ കോവിഡ് പരിശോധന ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
5) ഇടപ്പള്ളി സ്വദേശിനി (50) കോവിഡ് ന്യുമോണിയ മൂലം ഗുരുതരമായി ഐസിയുവില്‍. ദീര്‍ഘനാളായി ശ്വാസകോശ സംബന്ധമായ രോഗത്തിനും അമിത രക്തസമ്മര്‍ദ്ദത്തിനും ചികിത്സയില്‍.
6) പാലാരിവട്ടം സ്വദേശി (76) കോവിഡ് ന്യുമോണിയ മൂലം ഗുരുതരമായി ഐസിയുവില്‍. ദീര്‍ഘനാളായി ശ്വാസകോശ സംബന്ധമായ രോഗത്തിനു ചികിത്സയില്‍.
7) കോതമംഗലം സ്വദേശി (60) കോവിഡ് ന്യുമോണിയ മൂലം ഗുരുതരമായി ഐസിയുവില്‍.
8) എറണാകുളം വടുതല സ്വദേശിനി (55) ന്യുമോണിയ മൂലം ഐസിയുവില്‍. ദീര്‍ഘനാളായുള്ള ആസ്ത്മ രോഗം ഗുരുതമാകാന്‍ കാരണമായി.