ഗൂഗിള്‍ പിക്‌സല്‍ എട്ട് പ്രൊ റിലീസ് ചെയ്തിട്ട് മാസങ്ങളായി. പക്ഷേ ഓരോ ആഴ്ച്ചയിലും വ്യത്യസ്ത അപ്‌ഡേറ്റുകളുമായി അവര്‍ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റില്‍ ഗൂഗിളിന്റെ ജെമിനി നാനോയാണ് അവര്‍ക്ക് ലഭ്യമാകാന്‍ പോകുന്നത്. ഈ ഫീച്ചര്‍ ലഭിക്കുന്ന ആദ്യ ഫോണും പിക്‌സല്‍ എട്ട് പ്രൊയായിരിക്കും. ഗൂഗിളിന്റെ ലാര്‍ജ് ലാംഗ്വേജ് മോഡലാണ് ജെമിനി നാനോ. ഫ്‌ളാഗ്ഷിപ്പ് ഡിവൈസിനായിട്ടുള്ള പ്രത്യേക ഫീച്ചറാണിത്. പിക്‌സല്‍ ഫീച്ചര്‍ ഡ്രോപ്‌സ് എന്ന പേരില്‍ നിരവധി ഫീച്ചറുകളാണ് പിക്‌സല്‍ എട്ട് പ്രൊയില്‍ ഗൂഗിള്‍ അവതരിപ്പിക്കുന്നത്. ഗൂഗിള്‍ ജെമിനി 1.0 കുടുംബത്തില്‍ വരുന്നതാണ് ജെമിനി നാനോ. ഇതില്‍ മൂന്ന് വേരിയന്റുകളുണ്ട്.
ജെമിനി പ്രോയ്ക്കും, ജെമിനി അല്‍ട്രയ്ക്കും ഒപ്പം ഇവയെല്ലാം പിക്‌സല്‍ എട്ട് പ്രൊയില്‍ ലഭ്യമാകും. ജെമിനി അള്‍ട്ര പുറത്തിറങ്ങാന്‍ പോകുന്നതേയുള്ളൂ. മൊബൈല്‍ ഡിവൈസുകള്‍ക്ക് വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്തതാണിത്. പിക്‌സല്‍ എട്ട് യൂസര്‍മാര്‍ റെക്കോര്‍ഡര്‍ ആപ്പില്‍ സമ്മറസൈഡ് ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കും. ഇത് ജെമിനിയുടെ കരുത്തില്‍ ലഭിക്കുന്ന ഫീച്ചറാണ് റെക്കോര്‍ഡ് ചെയ്യപ്പെട്ട സംഭാഷണങ്ങള്‍, അഭിമുഖങ്ങള്‍, പ്രസന്റേഷനുകള്‍, എന്നിവ നെറ്റ് വര്‍ക്ക് കണക്ഷന്‍ ഇല്ലാതെ തന്നെ ഇവയുടെ ഉള്ളടക്കം ലഭ്യമാവും. ജിബോര്‍ഡില്‍ സ്മാര്‍ട്ട് റിപ്ലൈക്ക് ജെമിനി നാനോ സഹായിക്കും. ഡെവലെപ്പര്‍ പ്രീവ്യൂവിന്റെ ഭാഗമായിട്ടാണ് പിക്‌സല്‍ എട്ട് പ്രൊയ്ക്ക് ഈ ഓപ്ഷന്‍ ലഭിക്കുക. വാട്‌സ്ആപ്പ് പോലുള്ള ആപ്പുകളിലാണ് ഈ ഓപ്ഷന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. അടുത്ത വര്‍ഷം കൂടുതല്‍ ആപ്പുകള്‍ക്ക് ഇവ ലഭ്യമായി തുടങ്ങും. ഹൈ ക്വാളിറ്റി റെസ്‌ഫോണ്‍സ് സജന്‍സ് ഈ ഫീച്ചറിലൂടെ ലഭ്യമാവും. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യം ഇംഗ്ലീഷ് ഭാഷയില്‍ മാത്രമേ ഇത് യൂസര്‍മാര്‍ക്ക് ലഭ്യമാവൂ. ഇതുകൊണ്ടൊന്നും ജെമിനിയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍ശ് ഫീച്ചര്‍ അവസാനിക്കില്ല. വീഡിയോ ബൂസ്റ്റ് ഫീച്ചറും ഇതോടൊപ്പം ഗൂഗിള്‍ ലഭ്യമാകുന്നുണ്ട്. ഇതിലൂടെ സാധാരണ ക്വാളിറ്റിയുള്ള വീഡിയോകള്‍ക്ക് കൂടുതല്‍ മനോഹാരിത കൈവരിക്കാന്‍ സാധിക്കും. കമ്പ്യൂട്ടേഷനല്‍ ഫോട്ടോഗ്രാഫി മോഡലിലൂടെയാണ് ഗൂഗിള്‍ ഈ വീഡിയോ ലഭ്യമാക്കുക.
ഫൂട്ടേജിന്റെ അടിസ്ഥാനത്തില്‍ കളറുകള്‍ അഡ്ജസ്റ്റ് ചെയ്തും, ലൈറ്റിംഗ്, സ്റ്റബിലൈസേഷന്‍, ഗ്രെയിന്‍ എന്നിവയും ഇതോടൊപ്പം അഡ്ജസ്റ്റ് ചെയ്തുമാണ് വീഡിയോ ഭംഗിയേറിയതാക്കുന്നത്. ഇതിലൂടെ വീഡിയോകളിലെ നൈറ്റ് സൈറ്റും ഓണ്‍ ആകും. കുറഞ്ഞ വെളിച്ചത്തില്‍ എടുക്കുന്ന വീഡിയോകള്‍ ഈ ഓപ്ഷന്‍ വരുന്നതോടെ മികവുറ്റതാക്കും. ഫോട്ടോ അണ്‍ബ്ലറിന് അപ്‌ഡേഷനും ഇതിലൂടെ ലഭിക്കും.