Friday, February 28, 2025 2:38 am

അടൂരിൽ വയോധിക ദമ്പതികളെ വെർച്വൽ അറസ്റ്റിൽ നിർത്തി 48 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ എട്ടാം പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

അടൂർ: വയോധിക ദമ്പതികളെ വെർച്വൽ അറസ്റ്റിൽ നിർത്തി 48 ലക്ഷം രൂപ തട്ടിച്ചെടുത്ത കേസിൽ എട്ടാം പ്രതിയെ ഏനാത്ത് പോലീസ് സേലത്ത് നിന്നും പിടികൂടി. തമിഴ്‌നാട് സേലം പേരാമ്പളൂർ ഡിസ്ട്രിക്‌ട് ഉടുമ്പിയം കാട്ടുകൊട്ടയ് ഹൗസ് നമ്പർ 1/326 ജയരാമൻ്റെ മകൻ അരുൾ കുമാർ ജയരാമൻ ( 38) ആണ് ഏനാത്ത് പോലീസിൻ്റെ ഊർജ്ജിതമായ അന്വേഷണത്തിൽ കുടുങ്ങിയത്. ഇന്നലെ രാവിലെ 7 നാണ് കസ്റ്റഡിയിലെടുത്തത്. കേസിൽ ആകെ 8 പ്രതികളാണ് ഉള്ളത്. കടമ്പനാട് സ്വദേശി 76 കാരനും ഭാര്യ (68) യുമാണ് കബളിപ്പിക്കപ്പെട്ടത്. കഴിഞ്ഞവർഷം ഡിസംബർ 2ന് ഒന്നാംപ്രതി മോഹൻകുമാർ ഇദ്ദേഹത്തിന്റെ ഫോണിൽ വിളിച്ച് ഇദ്ദേഹത്തിൻ്റെ ആധാർ നമ്പർ ഉപയോഗിച്ച് മുംബൈ ഇൻ്റർനാഷണൽ എയർപോർട്ടിൽ ഉച്ചയ്ക്ക് 12.08 ന് അക്കൗണ്ട് തുടങ്ങിയെന്നും ഈ ആധാർ നമ്പർ ഉപയോഗിച്ച് എടുത്ത ഫോൺ നമ്പർ ഉപയോഗിച്ച് നിരവധി തട്ടിപ്പ് കോളുകളും സ്കാം സന്ദേശങ്ങളും അയച്ചതായും പറഞ്ഞ് വിശ്വസിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇയാൾ രണ്ടാംപ്രതി സ്വാതി എന്ന സ്ത്രീയെ മഹാരാഷ്ട്ര സൈബർ പോലീസ് എസ്ഐ ആണെന്ന് പരിചയപ്പെടുത്തി. വയോധികൻ്റെ മുംബൈയിൽ എടുത്ത ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് 3.9 കോടി രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയ കേസിൽ ഇദ്ദേഹം പ്രതിയാണെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി. ഇത്തരത്തിൽ തുടർന്ന് മൊബൈൽ ഫോൺ വഴിയും സാമൂഹിക മാധ്യമങ്ങളിലൂടെയും നിരവധി സന്ദേശങ്ങൾ അയക്കുകയും ഇദ്ദേഹത്തെയും ഭാര്യയെയും വീഡിയോ കോളിൽ നിരീക്ഷണത്തിൽ നിർത്തുകയും ചെയ്തു.

രക്ഷപ്പെടുത്താൻ പണം ആവശ്യപ്പെട്ട പ്രതികൾ അടുത്ത ദിവസം ഇദ്ദേഹത്തിന്റെ കടമ്പനാട് എസ് ബി ഐ ശാഖയിലെ പെൻഷൻ അക്കൗണ്ടിൽ നിന്നും 12 ലക്ഷം രൂപ മൂന്നാം പ്രതി അനിൽകുമാറിൻ്റെ ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ അക്കൗണ്ടിലേക്ക് ആർ ടി ജി എസ് മുഖേന മാറ്റിച്ചു. അന്നുതന്നെ കടമ്പനാട് ഉള്ള ഫെഡറൽ ബാങ്കിൻ്റെ അക്കൗണ്ടിൽ നിന്നും 8 ലക്ഷം രൂപ മൂന്നാം പ്രതിയുടെ അക്കൗണ്ടിലേക്ക് ഇതേ രീതിയിൽ മാറിയെടുത്തു. തുടർന്ന് ഡിസംബർ നാലിന് അടൂർ എസ് ബി ഐ ബ്രാഞ്ചിലെ അക്കൗണ്ടിൽ നിന്നും നാലാം പ്രതി സന്ദീപ് കുമാറിൻ്റെ ജയ്‌പൂരിലെ കോടാക് മഹീന്ദ്ര ബാങ്കിന്റെ അക്കൗണ്ടിലേക്ക് 4,90,000 രൂപ ഇത്തരത്തിൽ മാറ്റിയെടുത്തു. തൊട്ടടുത്ത ദിവസം കടമ്പനാട് എസ് ബി ഐ ശാഖയിലെ പെൻഷൻ അക്കൗണ്ടിൽ നിന്നും 10,81,000 രൂപ അഞ്ചാംപ്രതി സഞ്ജീവ് ആചാര്യ എന്നയാളുടെ കൊടാക് മഹീന്ദ്ര ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിച്ചു.

ഡിസംബർ 12ന് കടമ്പനാട് എസ്ബിഐ ശാഖയിലെ പെൻഷൻ അക്കൗണ്ടിൽ നിന്നും 10,30,000 രൂപ ആറാം ചേതു റാം ജയ്ൻ എന്നയാളുടെ ഭവാനി പുത്ര ഫെഡറൽ ബാങ്ക് ബ്രാഞ്ചിലേക്ക് ഇതേ രീതിയിൽ തന്നെ മാറ്റിയെടുത്തു. ഒടുവിൽ 2 ലക്ഷം രൂപ ഏഴാം പ്രതി ഭൂപനേന്ദ്ര സോണിയുടെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് 17 നും മാറിയെടുത്തു. ഇത്തരത്തിൽ പല ദിവസങ്ങളിലായി ആകെ 48, 01, 000 രൂപയാണ് പ്രതികൾ കബളിപ്പിച്ച് തട്ടിച്ചെടുത്തത്. അറസ്റ്റിലായ എട്ടാം പ്രതിയുടെ അക്കൗണ്ടിലേക്ക് വിവിധ അക്കൗണ്ടുകളിൽ നിന്നും പണം ട്രാൻസ്‌ഫറായി വന്നിട്ടുള്ളതായും തുകയെല്ലാം ഇയാൾ പിൻവലിച്ചിട്ടുള്ളതായും കണ്ടെത്തി. 17 ന് ഏഴാം പ്രതിയുടെ അക്കൗണ്ടിലേക്ക് വന്ന രണ്ട് ലക്ഷം രൂപ, എട്ടാം പ്രതിയുടെ തമിഴ്‌നാട് ആദൂർ ശാഖയിലെ അക്കൗണ്ടിലേക്ക് അന്ന് തന്നെ മാറ്റിയതായും, എന്നാൽ ബാങ്കിൽ അത് ഹോൾഡ് ചെയ്‌തു വെച്ചിട്ടുള്ളതായും പോലീസിന്റെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ഈ അക്കൗണ്ട് സംബന്ധിച്ച ബാങ്ക് രേഖകൾ പോലീസ് പിടിച്ചെടുത്തു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരന്തരം സന്ദേശങ്ങൾ അയച്ചും വെർച്വൽ അറസ്റ്റിൽ നിർത്തിയും, പ്രതികൾ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും തട്ടിയെടുത്ത പണം ഡിസംബർ 23 മുതൽ ഇദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് തിരിച്ച് അയക്കുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. എന്നാൽ അത്തരത്തിൽ നഷ്‌ടപ്പെട്ട പണം തിരികെ ലഭിക്കാതെ വന്നപ്പോൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് അന്വേഷണം വ്യാപകമാക്കിയിരുന്നു. ജില്ലാ പോലീസ് സൈബർസെല്ലിൻ്റെയും മറ്റും സഹായത്തോടെ ഊർജ്ജിതമാക്കിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പോലീസ് ഇൻസ്പെക്ടർ അമൃത സിംഗ് നായകത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. സംഘത്തിൽ എസ് സി പി ഓമാരായ ശിവപ്രാ സാദ്, ഷൈൻ, സാംദാസ്, സി പി ഓമാരായ സി എസ് അനൂപ്,,അഫ്‌സൽ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് പ്ലംബര്‍, ബയോ മെഡിക്കല്‍ ടെക്നീഷ്യന്‍ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം

0
പത്തനംതിട്ട : ജനറല്‍ ആശുപത്രിയിലേക്ക് പ്ലംബര്‍, ബയോ മെഡിക്കല്‍ ടെക്നീഷ്യന്‍ തസ്തികകളിലേക്ക്...

വാളയാർ എക്സൈസ് ചെക്ക്‌പോസ്റ്റിൽ മയക്കുമരുന്ന് ഗുളികകളുമായി തമിഴ്നാട് സ്വദേശിയെ അറസ്റ്റ് ചെയ്തു

0
പാലക്കാട്: വാളയാർ എക്സൈസ് ചെക്ക്‌പോസ്റ്റിൽ മയക്കുമരുന്ന് ഗുളികകളുമായി തമിഴ്നാട് സ്വദേശിയെ അറസ്റ്റ്...

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് പിഎസ്‌സി ജോലി ലഭിക്കാൻ അധികസാധ്യത

0
തിരുവനന്തപുരം: എസ്‌എസ്‌എല്‍‌സി, പ്ലസ് ടു തലങ്ങളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പരിശീലനം...

വീട്ടിലിരുന്ന് ഓൺലൈൻ ജോബിലൂടെ പണം സമ്പാദിക്കാം എന്ന വാഗ്ദാനത്തിൽ 2 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത...

0
തൃശൂർ: വീട്ടിലിരുന്ന് ഓൺലൈൻ ജോബിലൂടെ പണം സമ്പാദിക്കാം എന്ന വാഗ്ദാനത്തിൽ ചാവക്കാട്...