ലക്നൗ : ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ആറാം ക്ലാസുകാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയശേഷം കത്തിമുനയിൽ നിർത്തി പെൺകുട്ടിയുടെ നെറുകയിൽ ‘സിന്ദൂരം’ ചാർത്തി. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് എട്ടാം ക്ലാസുകാരൻ സുഹൃത്തിനെയും കൂട്ടി എത്തിയത്. പെൺകുട്ടി ഉച്ചത്തിൽ നിലവിളിച്ചതോടെ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയതിനെത്തുടർന്ന് 16 വയസുള്ള ആൺകുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
സുഹൃത്തിനൊപ്പം ഒരു മോട്ടോർസൈക്കിളിലാണ് കുട്ടി 14 വയസുള്ള പെൺകുട്ടിയുടെ വീട്ടിൽ എത്തിയതെന്ന് മഹാരാജ്ഗഞ്ച് സ്റ്റേഷൻ ഹൗസ് ഓഫീസർ രവികുമാർ റായി പറഞ്ഞു. ഇവർ വീട്ടിലെത്തിയപ്പോൾ പെൺകുട്ടി നിലം തുടയ്ക്കുകയായിരുന്നു. സംഘത്തിൽ ഒരാൾ പെൺകുട്ടിയുടെ കഴുത്തിൽ കത്തി വെയ്ക്കുകയും നെറ്റിയിൽ സിന്ദൂരം ചാർത്തുകയുമായിരുന്നു.
പെൺകുട്ടിയുടെ അച്ഛൻ ജോലി കഴിഞ്ഞെത്തിയപ്പോഴാണ് സംഭവം അറിഞ്ഞ് പോലീസിൽ പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആൺകുട്ടികൾ എത്തിയ മോട്ടോർസൈക്കിൾ പോലീസ് തിരിച്ചറിഞ്ഞു. ഗ്രാമത്തിൽ ചെരുപ്പുകട നടത്തുന്നയാളാണ് ആൺകുട്ടിയുടെ പിതാവ്. ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാക്കിയ കുട്ടിയെ ജുവനൈൽ ഹോമിൽ പാർപ്പിച്ചിരിക്കുകയാണ് ഇപ്പോൾ.
താൻ ചെയ്ത പ്രവർത്തിയിൽ കുറ്റബോധമില്ലെന്നും താൻ പെൺകുട്ടിയെ സ്‌നേഹിക്കുന്നുവെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും പോലീസ് കസ്റ്റഡിയിലും ആൺകുട്ടി ആവർത്തിച്ചു. കഴിഞ്ഞ മൂന്ന് മാസമായി എട്ടാം ക്ലാസുകാരൻ പെൺകുട്ടിയെ പിന്തുടരുകയും വിവാഹാഭ്യർത്ഥന നടത്തുകയുമാണ്. വിവരമറിഞ്ഞ് ശല്യം സഹിക്കാനാവാതെ രക്ഷിതാക്കൾ പെൺകുട്ടിയുടെ ടി സി വാങ്ങി മറ്റൊരു സ്‌കൂളിൽ പ്രവേശിപ്പിച്ചെങ്കിലും ആൺകുട്ടി പിന്മാറാൻ കൂട്ടാക്കിയിരുന്നില്ല.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]