Tuesday, May 13, 2025 5:08 pm

90ാമത് ശിവഗിരി തീര്‍ഥാടന ഉദ്ഘാടനം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നിര്‍വഹിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: 90ാമത് ശിവഗിരി തീര്‍ഥാടന ഉദ്ഘാടനം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നിര്‍വഹിക്കും. ഈമാസം 30ന് രാവിലെ ശിവഗിരിയില്‍ നടക്കുന്ന സമ്മേളനത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ മുഖ്യാതിഥിയാകും.30ന് പുലര്‍ച്ച പര്‍ണശാലയിലും ശാരദാമഠത്തിലും മഹാസമാധിയിലും വിശേഷാല്‍ പൂജകള്‍ക്കുശേഷം ബ്രഹ്മവിദ്യാലയത്തില്‍ ഗുരുദേവ കൃതികളുടെ പാരായണം നടക്കും.രാവിലെ 7.30ന് ശ്രീനാരായണധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ശുഭാംഗാനന്ദ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ചടങ്ങില്‍ സ്വാമി സച്ചിദാനന്ദ രചിച്ച ഗുരുദേവന്‍റെ സുവര്‍ണരേഖകള്‍, ഡോ. ഗീതാസുരാജ് രചിച്ച ശിവഗിരി ദൈവദശകം എന്ന ദൈവോപനിഷത്ത് എന്നീ പുസ്തകങ്ങളുടെ പ്രകാശനം നടക്കും.

ഗുരുദേവന്‍ ഉപദേശിച്ച വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, കൃഷി, കൈത്തൊഴില്‍, കച്ചവടം, സംഘടന, ശാസ്ത്ര സാങ്കേതിക പരിശീലനം എന്നീ എട്ട് വിഷയങ്ങളെ വര്‍ത്തമാനകാല ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ആവിഷ്‌ക്കരിക്കുന്ന 13 സമ്മേളനങ്ങളാണ് തീര്‍ത്ഥാടന മഹാമഹത്തിന്റെ ഭാഗമായി ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്. ഗുരുദേവന്‍ ഉപദേശിച്ച വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, കൃഷി, കൈത്തൊഴില്‍, കച്ചവടം, സംഘടന, ശാസ്ത്ര സാങ്കേതിക പരിശീലനം എന്നീ എട്ട് വിഷയങ്ങളെ വര്‍ത്തമാനകാല ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ആവിഷ്‌ക്കരിക്കുന്ന 13 സമ്മേളനങ്ങളാണ് തീര്‍ത്ഥാടന മഹാമഹത്തിന്റെ ഭാഗമായി ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്.

രണ്ടാംദിവസമായ 31ന് പുലര്‍ച്ച 4.30ന് തീര്‍ത്ഥാടന ഘോഷയാത്ര ആരംഭിക്കും. 8.30ന് മഹാസമാധിയില്‍ തീര്‍ത്ഥാടന ഘോഷയാത്രയുടെ സമാപനത്തില്‍ സ്വാമി സച്ചിദാനന്ദ തീര്‍ത്ഥാടന സന്ദേശം നല്‍കും. 10ന് നടക്കുന്ന തീര്‍ത്ഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.മന്ത്രി വി എന്‍ വാസവന്‍, എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ലുലു ഗ്രൂപ്പ് എംഡി എം എ യൂസുഫലി എന്നിവര്‍ മുഖ്യാതിഥികളാകും. ചടങ്ങില്‍ ശിവഗിരി ഹൈസ്‌കൂള്‍ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിക്കും. രാഷ്ട്രപതിയുടെ പ്രവാസി സമ്മാന്‍ പുരസ്‌കാരം നേടിയ ശിവഗിരി തീര്‍ഥാടന കമ്മിറ്റി ചെയര്‍മാന്‍ കെ ജി ബാബുരാജനെ സമ്മേളനത്തില്‍ ആദരിക്കും.

ജനുവരി ഒന്നിന് രാവിലെ 10ന് നടക്കുന്ന ശിവഗിരി തീര്‍ഥാടന നവതി സമാപന സമ്മേളനം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അധ്യക്ഷതവഹിക്കും. മന്ത്രി എ കെ ശശീന്ദ്രന്‍, മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. കവി പ്രഭാവര്‍മ, സൂര്യകൃഷ്ണമൂര്‍ത്തി എന്നിവര്‍ വിശിഷ്ടാതിഥികളാകും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വേടനെതിരെ വിദ്വേഷ പ്രസംഗവുമായി കേസരി വാരികയുടെ മുഖ്യ പത്രാധിപർ

0
കൊല്ലം: റാപ്പർ വേടനെതിരെ വിദ്വേഷ പ്രസംഗവുമായി ആർഎസ്എസ് മുഖപത്രമായ കേസരി വാരികയുടെ...

സമൂഹത്തിന്റെ ആരോഗ്യവളർച്ചയിൽ നേഴ്സ്മാരുടെ സേവനം നിസ്തുലം

0
തിരുവല്ല : ആരോഗ്യ സംരക്ഷണത്തിൽ നഴ്സുമാരുടെ അചഞ്ചലമായ പ്രതിബദ്ധത അഭിനന്ദനാർഹമാണെന്നും അവരുടെ...

ആദംപുർ വ്യോമതാവളത്തിൽ എത്തി സൈനികരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

0
ന്യൂ ഡൽഹി: ആദംപുർ വ്യോമതാവളത്തിൽ എത്തി സൈനികരെ അഭിനന്ദിച്ച് പ്രധാനമന്ത്രി. രാജ്യത്തിന്റെ...

അവധിക്കാല അധ്യാപക സംഗമത്തിന് റാന്നിയിൽ തുടക്കമായി

0
റാന്നി: പുതിയ പാഠപുസ്തകങ്ങളുടെ ക്ലാസ്സ് റൂം വിനിമയ രീതി അനുഭവവേദ്യമാക്കുന്നതിനും വർത്തമാനകാല...