Saturday, May 18, 2024 3:37 pm

വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിക്കും : മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് സംസ്ഥാനത്ത് സുഗമവും സുരക്ഷിതവുമായി പൂര്‍ത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ഇന്ന് (26) രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിച്ചു. ആറ് മണിക്ക് ശേഷവും ക്യൂവിലുണ്ടായിരുന്ന മുഴുവന്‍ പേര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ഒരുക്കി. സംസ്ഥാനത്തെ മുഴുവന്‍ പോളിങ് ബൂത്തുകളിലും രാവിലെ ഏഴിന് വോട്ടിങ് ആരംഭിച്ചപ്പോള്‍ തന്നെ വലിയതോതിലുള്ള പങ്കാളിത്തമാണുണ്ടായത്. കടുത്ത ചൂടും പ്രതികൂല കാലാവസ്ഥയും അവഗണിച്ച് യുവ വോട്ടര്‍മാരും സ്ത്രീവോട്ടര്‍മാരുമടക്കം എല്ലാ വിഭാഗങ്ങളും വളരെ ആവേശത്തോടുകൂടി തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭാഗമായി.

വോട്ടര്‍മാര്‍ക്ക് കുടിവെള്ളം, ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് ബൂത്തുകളില്‍ വീല്‍ചെയര്‍, റാമ്പ്, പ്രത്യേക ക്യൂ എന്നിവ അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 66,303 പോലീസ് ഉദ്യോഗസ്ഥര്‍ ബൂത്തുകള്‍ക്ക് സുരക്ഷയേകി. എട്ട് ജില്ലകളില്‍ 100 ശതമാനം ബൂത്തുകളിലും ആറ് ജില്ലകളിലെ 75 ശതമാനം ബൂത്തുകളിലും തത്സമയ നിരീക്ഷണത്തിനുള്ള വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. വോട്ടിങ് പൂര്‍ത്തിയായ ശേഷം പോളിങ് ബൂത്തുകളില്‍ നിന്ന് സുരക്ഷിതമായി സംസ്ഥാനത്തെ 140 കളക്ഷന്‍ കേന്ദ്രങ്ങളിലെത്തിച്ച ശേഷം വോട്ടിങ് യന്ത്രങ്ങള്‍ 20 കേന്ദ്രങ്ങളിലുള്ള സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റി. അതിസുരക്ഷാ സംവിധാനങ്ങളാണ് സ്‌ട്രോങ് റൂമുകളുള്ള കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും അദേഹം പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഫോറസ്റ്റ് വില്ലേജുകൾ രൂപീകരിക്കണം ; ടി.കെ.ജയിംസ് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

0
വെച്ചൂച്ചിറ : കേരളത്തിലെ വനശൃംഖലകളെ മാത്രം ഉൾപ്പെടുത്തി ഫോറസ്റ്റ് വില്ലേജുകൾ രൂപീകരിക്കണമെന്നും...

രണ്ട് ക്രിമിനലുകൾക്ക് രക്തസാക്ഷി മണ്ഡപം നിർമിക്കുന്നതിലൂടെ സി.പി.എം പൊതുസമൂഹത്തെ വെല്ലുവിളിക്കുകയാണെന്ന് വി.ഡി. സതീശൻ

0
തിരുവനന്തപുരം: ബോംബ് നിർമ്മാണത്തിനിടെ 2015 ജൂൺ ആറിന് കൊല്ലപ്പെട്ട രണ്ട് ക്രിമിനലുകൾക്ക്...

തിരുവനന്തപുരം മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ പുതിയ കണ്ടെത്തൽ

0
തിരുവനന്തപുരം: തിരുവനന്തപുരം മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ പുതിയ കണ്ടെത്തൽ. പോലീസിന്റെ ആവശ്യ...

ഗ്യാസ് പ്രശ്‌നങ്ങള്‍ പെട്ടെന്ന് മാറ്റി എടുക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

0
ഭക്ഷണങ്ങള്‍ വയറ്റിലുണ്ടാക്കുന്ന ഗ്യാസ് മിക്കവരുടെയും പ്രശ്‌നമാണ്. പലര്‍ക്കും ആഹാരം കഴിച്ച് കഴിഞ്ഞതിന്...