Saturday, May 18, 2024 3:36 pm

അന്‍പത്തിമൂന്നാമത് സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 2024 ഏപ്രില്‍ 28 മുതല്‍ മെയ് 3 വരെ ജില്ലയിൽ നടക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അന്‍പത്തിമൂന്നാമത് സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 2024 ഏപ്രില്‍ 28 മുതല്‍ മെയ് 3 വരെ പ്രക്കാനത്തുള്ള ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ (കോച്ച് കൊച്ചീപ്പന്‍ നഗര്‍) നടക്കുമെന്ന് സ്വാഗതസംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ. പി.സി. ഹരിയും ജനറല്‍ കണ്‍വീനര്‍ അനില്‍ ചൈത്രവും അറിയിച്ചു. കേരള സംസ്ഥാന വോളിബോള്‍ അസോസിയേഷന്റെ തീരുമാനപ്രകാരം പത്തനംതിട്ട ജില്ലാ വോളിബോള്‍ അസോസിയേഷനും പ്രക്കാനം ബ്രെയിന്‍ ക്ലബ്ബും ചേര്‍ന്നാണ് സംഘാടനം നിര്‍വഹിക്കുന്നത്. കേരളത്തിലെ പതിനാല് ജില്ലകളില്‍നിന്നുമുള്ള പുരുഷ-വനിത ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കും. ദേശീയ-അന്തര്‍ദേശീയ വോളിബോള്‍ ചരിത്രത്തില്‍ നിരവധി വോളിബോള്‍ താരങ്ങളെ സംഭാവന ചെയ്ത പ്രക്കാനം ഗ്രാമം വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്.

2001-ല്‍ സംസ്ഥാന യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നടത്തിയ അനുഭവ സമ്പത്ത് പ്രക്കാനം ഗ്രാമത്തിനുണ്ട്. പ്രക്കാനം ഗ്രാമത്തിന്റെ വോളിബോള്‍ പ്രണയത്തിന് ആറ് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട് പറയാന്‍. പാരമ്പര്യം തൊടുത്ത പന്തുയര്‍ത്താന്‍ ആവേശത്തോടെ ഒരു അനന്തര തലമുറയും പ്രക്കാനത്ത് ഉണ്ടാകുന്നു എന്നതാണ് ഏറെ അഭിമാനകരം. കൈപ്പന്തുകളിയുടെ പ്രക്കാനംചിട്ട അന്യംനിന്നുപോകാതെ സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഏറ്റെടുക്കാന്‍ പ്രക്കാനം ബ്രെയിന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയനേതാക്കള്‍, വോളിബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്തംഗം അഡ്വ. ഓമല്ലൂര്‍ ചെയര്‍മാനായും അഡ്വ. പി.സി. ഹരി വര്‍ക്കിംഗ് ചെയര്‍മാനായും അനില്‍ ചൈത്രം ജനറല്‍ കണ്‍വീനറായും ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് തോമസ്, സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിനോയി ജോസഫ്, സെക്രട്ടറി സി. സത്യന്‍, ജില്ലാ വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറി കടമ്മനിട്ട കരുണാകരന്‍ എന്നിവര്‍ ഭാരവാഹികളായും വിപുലമായ സംഘാടകസമിതി രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നു.

ചാമ്പ്യന്‍ഷിപ്പിന്റെ ഔപചാരിക ഉദ്ഘാടനം 2024 ഏപ്രില്‍ 28 ന് വൈകുന്നേരം 7 മണിക്ക് മുന്‍ ദേശീയ വോളിബോള്‍ താരം മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വഹിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അദ്ധ്യക്ഷത വഹിക്കും. വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ. പി.സി. ഹരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അജി അലക്‌സ്, കല അജിത്ത്, അഭിലാഷ് വിശ്വനാഥ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി അജിത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ. ശശി, കെ.ആര്‍. ശ്രീകുമാര്‍, നീതു രാജന്‍, വോളിബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി. സത്യന്‍, ജില്ലാ സെക്രട്ടറി കടമ്മനിട്ട കരുണാകരന്‍, സിപിഎം ഏരിയാ സെക്രട്ടറി എം.വി. സഞ്ജു, ജോസ് മാത്യു, അഡ്വ. സിബി മഞ്ഞിനിക്കര, ബിനോയ് കെ. മത്തായി, ത്രേസ്യാമ്മ കൊച്ചീപ്പന്‍, റവ. ഫാ. ബിജു മാത്യു, ആര്‍. രവികുമാര്‍, അനില്‍ ചൈത്രം, അഡ്വ. എസ്. മനോജ്, പി.സി. രാജീവ് എന്നിവര്‍ പ്രസംഗിക്കും. ഉദ്ഘാടന ദിവസം പാലക്കാട് – കോട്ടയം, കൊല്ലം-ആലപ്പുഴ, പത്തനംതിട്ട-കാസര്‍കോട് എന്നീ ജില്ലാ ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഫോറസ്റ്റ് വില്ലേജുകൾ രൂപീകരിക്കണം ; ടി.കെ.ജയിംസ് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

0
വെച്ചൂച്ചിറ : കേരളത്തിലെ വനശൃംഖലകളെ മാത്രം ഉൾപ്പെടുത്തി ഫോറസ്റ്റ് വില്ലേജുകൾ രൂപീകരിക്കണമെന്നും...

രണ്ട് ക്രിമിനലുകൾക്ക് രക്തസാക്ഷി മണ്ഡപം നിർമിക്കുന്നതിലൂടെ സി.പി.എം പൊതുസമൂഹത്തെ വെല്ലുവിളിക്കുകയാണെന്ന് വി.ഡി. സതീശൻ

0
തിരുവനന്തപുരം: ബോംബ് നിർമ്മാണത്തിനിടെ 2015 ജൂൺ ആറിന് കൊല്ലപ്പെട്ട രണ്ട് ക്രിമിനലുകൾക്ക്...

തിരുവനന്തപുരം മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ പുതിയ കണ്ടെത്തൽ

0
തിരുവനന്തപുരം: തിരുവനന്തപുരം മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ പുതിയ കണ്ടെത്തൽ. പോലീസിന്റെ ആവശ്യ...

ഗ്യാസ് പ്രശ്‌നങ്ങള്‍ പെട്ടെന്ന് മാറ്റി എടുക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

0
ഭക്ഷണങ്ങള്‍ വയറ്റിലുണ്ടാക്കുന്ന ഗ്യാസ് മിക്കവരുടെയും പ്രശ്‌നമാണ്. പലര്‍ക്കും ആഹാരം കഴിച്ച് കഴിഞ്ഞതിന്...