Wednesday, June 19, 2024 2:30 pm

മഴക്കാല രോഗങ്ങള്‍- പ്രതിരോധം ശക്തമാക്കണം

For full experience, Download our mobile application:
Get it on Google Play

മഴക്കാലം ആരംഭിക്കുന്നതോടുകൂടി പകര്‍ച്ചവ്യാധികള്‍ കൂടാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.അനിതകുമാരി. എല്‍ അറിയിച്ചു. ഡെങ്കിപ്പനി കേസുകള്‍ കൂടി വരുന്നതിനാല്‍ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാനുള്ള സാഹചര്യം ഇല്ലാതാക്കണം. ചിരട്ട, പ്ലാസ്റ്റിക് കവറുകള്‍, ടാര്‍പോളിന്‍ ഷീറ്റുകള്‍, റബര്‍ തോട്ടങ്ങളിലെ ചിരട്ട, കമുകിന്‍പാളകള്‍, ചെടിച്ചട്ടികള്‍, ഫ്രിഡ്ജിന്റെ പിറകിലെ ട്രേ എന്നിവയില്‍ വെള്ളം കെട്ടി നില്‍ക്കാതെ നോക്കണം.
വീടിനുള്ളില്‍ വളര്‍ത്തുന്ന അലങ്കാരച്ചെടികളില്‍ ഈഡിസ് കൊതുകുകള്‍ വളരാനുള്ള സാധ്യത കൂടുതലാണ്. ആഴ്ചയിലൊരിക്കല്‍ ഇത്തരം ചെടിച്ചട്ടികള്‍ക്കടിയിലെ ട്രേകളില്‍ കെട്ടിക്കിടക്കുന്ന വെള്ളം മാറ്റി കഴുകി വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. എല്ലാ ഞായറാഴ്ചയും ഉറവിട നശീകരണത്തിനായി ഡ്രൈ ഡേ ആചരിക്കണം.
ജില്ലയില്‍ പൊതുവെ എല്ലായിടത്തും വെക്ടര്‍ സൂചിക കൂടുതലാണ്. കഴിഞ്ഞയാഴ്ചയിലെ ഡെങ്കി ഹോട്‌സ്‌പോട്ടുകള്‍ പ്രദേശം- വാര്‍ഡ് നമ്പര്‍ എന്ന ക്രമത്തില്‍-
പത്തനംതിട്ട നഗരസഭ – 10
മല്ലപ്പള്ളി – 10
ആനിക്കാട് – 6, 9
ചന്ദനപ്പള്ളി – 13, 17
കോന്നി – 2, 5
കൂടല്‍ – 15
റാന്നി പെരുനാട് – 9
മൈലപ്ര – 1
തണ്ണിത്തോട് – 13
ഡെങ്കിപ്പനിക്കൊപ്പം മറ്റ് പകര്‍ച്ചവ്യാധികള്‍ക്കെതിരെയും ജാഗ്രത പുലര്‍ത്തണമെന്നും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യകേന്ദ്രങ്ങളിലെത്തി ചികിത്സ തേടണമെന്നും ഡിഎംഒ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മന്ത്രി വീണ ജോർജിന്‍റെ ഭർത്താവ് ജോർജ് ജോസഫിന്‍റെ കെട്ടിടത്തിന് മുന്നിലെ റോഡ് അളന്നു

0
പത്തനംതിട്ട : മന്ത്രി വീണ ജോർജിന്‍റെ ഭർത്താവിനെതിരെ ആരോപണം ഉയർന്ന ഓട...

കൊല്ലം അഞ്ചലില്‍ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

0
അഞ്ചൽ : കൊല്ലം അഞ്ചലില്‍ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച...

വ്യാജ വീഡിയോകളും തെറ്റിദ്ധാരണ പടര്‍ത്തുന്ന ദൃശ്യങ്ങള്‍ക്കും തടയിടാന്‍ യൂട്യൂബിന്‍റെ പുതിയ നീക്കം

0
കാലിഫോര്‍ണിയ : വ്യാജ വീഡിയോകളും തെറ്റിദ്ധാരണ പടര്‍ത്തുന്ന ദൃശ്യങ്ങള്‍ക്കും തടയിടാന്‍ സാമൂഹ്യ...

തൃശൂരിൽ മലയോര ഹൈവേയിലെ ഓട നിർമാണം വിചിത്രം

0
തൃശൂർ : തൃശൂരിൽ മലയോര ഹൈവേയിലെ ഓട നിർമാണം വിചിത്രം. ഒറ്റ...