മുംബൈ: ഐസ്ക്രീമിൽ നിന്ന് വിരലിന്റെ കഷ്ണം കണ്ടെടുത്ത സംഭവത്തിൽ പുതിയ കണ്ടെത്തലുമായി പോലീസ്. പൂനെയിലെ ഫാക്ടറിയിലുള്ള ജീവനക്കാരന്റെ വിരലാണ് ഐസ്ക്രീമിൽ നിന്ന് ലഭിച്ചതെന്നാണ് പോലീസ് നിഗമനം. അടുത്തിടെ ഫാക്ടറിയിലെ ഒരു ജീവനക്കാരന്റെ വിരലിന് പരിക്കേറ്റതായി പൊലീസ് കണ്ടെത്തിയിരുന്നു. പരിക്കേറ്റ തൊഴിലാളിയുടെ വിരലാണോ ഐസ്ക്രീമിൽ കണ്ടെത്തിയതെന്നറിയാൻ ഫൊറൻസിക് വിഭാഗത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. സംഘം ഡിഎൻഎ പരിശോധന നടത്താൻ ഒരുങ്ങുകയാണ്. ഐസ്ക്രീമിൽ നിന്ന് വിരൽ കണ്ടെത്തിയ സംഭവം റിപ്പോർട്ട് ചെയ്തതോടെ പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസ്ക്രീം കമ്പനിയുടെ ലൈസൻസ് FSSAI സസ്പെൻഡ് ചെയ്തിരുന്നു. FSSAI അംഗങ്ങൾ ഫാക്ടറി സന്ദർശിച്ചതിന് ശേഷമായിരുന്നു നടപടി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.