പത്തനംതിട്ട : അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ഡിവൈൻ ലാ കോളേജിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി. സിവിൽ എക്സൈസ് ഓഫീസർ അരുൺ കുമാർ.എസ്.എസ് ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ ഡോക്ടർ ബിനു ലഹരി വിരുദ്ധ സന്ദേശം നൽകി. കോളേജ് വിദ്യാർത്ഥികൾ ലഹരി വിരുദ്ധപ്രതിജ്ഞ എടുത്തു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പത്തനാപുരത്തും പരിസരപ്രദേശങ്ങളിലും ലഹരി വിരുദ്ധ സന്ദേശം നൽകുന്നതിന്റെ ഭാഗമായി ഫ്ളാഷ് മോബ് നടത്തി. അക്കാഡമിക് ഡയറക്ടർ ഡോക്ടർ കെ.വത്സലാമ്മ, വൈസ് പ്രിൻസിപ്പൽ ഡോക്ടർ സുശാന്ത് ചന്ദ്രൻ, കോളേജ് ഡയറക്ടർമാരായ ഷൈൻ ഡാനിയൽ, ടോണി കുര്യൻ എന്നിവർ നേതൃത്വം നൽകി.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.