Tuesday, July 2, 2024 5:15 pm

ഇട്ടിയപ്പാറ വൺവേ റോഡിലെ കുഴികൾ ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇട്ടിയപ്പാറ വൺവേ റോഡിലെ കുഴികൾ ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നു. എം.എൽ.എ.പടിയിലെ കുഴികളാണ് യാത്രക്കാർക്ക് ദുരിതമാകുന്നത്. ഇതുകാരണം മിക്കപ്പോഴും ചെട്ടിമുക്ക് റോഡിൽനിന്ന്‌ വൺവേ റോഡിലേക്ക് തിരിയുന്ന ഭാഗത്ത് വാഹനങ്ങളുടെ നീണ്ട നിരയുണ്ടാകും. വൺവേ റോഡിൽ അങ്ങാടി എസ്.ബി.ഐ.ക്ക് സമീപം മുതൽ എം.എൽ.എ.പടി വരെ ഇരുവശത്തേക്കും ഗതാഗതം അനുവദിച്ചിട്ടുണ്ട്. അങ്ങാടി പഞ്ചായത്തിൽപെടുന്ന ഈ ഭാഗത്ത് റോഡിന് വീതികുറവാണ്. സംസ്ഥാനപാതയിലൂടെ ഇട്ടിയപ്പാറ ടൗണിലേക്കും ചെത്തോങ്കര ഭാഗത്തേക്കും പോകേണ്ട മുഴുവൻ വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്. എതിർദിശയിൽ വാഹനങ്ങൾ വരുന്നതോടെ പകൽസമയം മിക്കപ്പോഴും ഈ ഭാഗത്ത് ഗതാഗതക്കുരുക്കാണ്.

ഇപ്പോൾ ചെട്ടിമുക്ക് റോഡിൽനിന്ന്‌ തിരിയുന്ന ഭാഗത്ത് റോഡിൽ കുഴികൾകൂടി ആയതോടെ പ്രശ്‌നം കൂടുതൽ ഗുരുതരമായി. വാഹനങ്ങൾ ബ്രേക്കിട്ട് കുഴിയിൽ ഇറങ്ങിപ്പോകുന്നതിനാൽ പിന്നാലെയെത്തുന്ന വാഹനങ്ങൾക്ക് കൂടുതൽസമയം കാത്തുകിടക്കേണ്ടിവരുന്നു. ഒരിക്കൽ ജലവിതരണ പൈപ്പ് പൊട്ടി കുഴിയായിരുന്ന ഈ ഭാഗം നന്നാക്കിയാലും അധികം വൈകാതെ വീണ്ടും കുഴികളാകുകയാണ്. കുഴികൾ കാരണം ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ പോലീസ് മുൻകൈയെടുത്ത് കുഴികൾ നികത്തുകയായിരുന്നു. കഴിഞ്ഞ തവണ പൊതുമരാമത്ത് വകുപ്പ് നേരിട്ട് റോഡ് നന്നാക്കി. ഏതാനും മാസങ്ങൾ കഴിഞ്ഞതോടെ വീണ്ടും കുഴികളാകുകയായിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

75 ലക്ഷം നേടിയ ഭാഗ്യശാലി നിങ്ങളോ? അറിയാം സ്ത്രീശക്തി SS 422 ലോട്ടറിയുടെ സമ്പൂർണഫലം

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സ്ത്രീശക്തി SS 422 ഭാഗ്യക്കുറിയുടെ...

എസ്എൻഡിപി യോഗം യൂത്ത് മൂവ്മെന്റ് പത്തനംതിട്ട യൂണിയൻ പുനഃസംഘടിപ്പിച്ചു

0
കോന്നി: എസ്എൻഡിപി യോഗം യൂത്ത് മൂവ്മെന്റ് പത്തനംതിട്ട യൂണിയൻ പുനഃസംഘടിപ്പിച്ചു. കോന്നി...

പയ്യനാമണ്ണിൽ പാറപ്പൊടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടുമറിഞ്ഞു

0
കോന്നി : പയ്യനാമണ്ണിൽ പാറപൊടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടുമറിഞ്ഞു....

മദ്യലഹരിയിൽ പ്രതിയുടെ വെളിപ്പെടുത്തൽ ഊമക്കത്തായി പോലീസിലെത്തി ; 15 വര്‍ഷം മുൻപത്തെ കൊലപാതകം ചുരുളഴിഞ്ഞത്...

0
ആലപ്പുഴ: മാന്നാറിൽ 15 വര്‍ഷം മുൻപ് കാണാതായ കലയെന്ന യുവതിയെ കൊലപ്പെടുത്തിയതെന്ന...